വിദേശത്തു നിന്നു വരുന്നവര്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ ആയിരിക്കും

നാളെ മുതല്‍ വിദേശത്തുനിന്നു നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നവരെ ഉടന്‍ വീടുകളിലേക്കു വിടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിമാനത്താവളത്തില്‍നിന്നു നേരെ സര്‍ക്കാര്‍ ക്വാറന്റീനിലെത്തിക്കും. അവിടെ 7 ദിവസം കഴിയണം. അതിനു ശേഷം 7 ദിവസം വീടുകളിലും ക്വാറന്റീനില്‍ കഴിയണം.
എന്നാല്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖയിലും നിര്‍ദേശിക്കുന്നത്് സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ 14 ദിവസം കഴിയണമെന്നാണ്. ഇതുപ്രകാരം കേരളത്തിലെ സര്‍ക്കാര്‍ ക്വാറന്റീനും 14 ദിവസം വേണ്ടിവരുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ പ്രഖ്യാപിച്ച മാര്‍ഗരേഖയില്‍ പറയുന്നത് സര്‍ക്കാര്‍ ക്വാറന്റീനിലെത്തിയതിന്റെ ഏഴാം ദിവസം, കോവിഡ് ഉണ്ടോ എന്നറിയാനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇതിന്റെ ഫലം പിറ്റേന്നു ലഭിക്കും. രോഗമില്ലാത്തവരെയാണ് വീടുകളിലേക്കു വിടുക. ഇവര്‍ വീടുകളില്‍ വീണ്ടും 7 ദിവസം കൂടി ക്വാറന്റീനില്‍ കഴിയണം. സ്വന്തം ജില്ലയിലുള്ള സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലാണു സൗകര്യമൊരുക്കുക. ഇതുവരെ രണ്ടര ലക്ഷം പേരെ പാര്‍പ്പിക്കാനുള്ള സൗകര്യം കണ്ടെത്തി.
വിദേശരാജ്യങ്ങളില്‍ നിന്നു പുറപ്പെടും മുന്‍പ് കോവിഡ് പരിശോധനാഫലം ലഭ്യമാക്കുമെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. ഇതിനുശേഷമേ യാത്ര അനുവദിക്കൂ. ഓരോരുത്തരുടെയും ഫലം അതതു സംസ്ഥാനങ്ങളെ അറിയിക്കും. വിദേശത്തുനിന്നു തിരിച്ചെത്തിക്കുന്നവര്‍ക്കു കോവിഡ് പരിശോധന നടത്തുമെന്നു കേന്ദ്രസര്‍ക്കാറും കേന്ദ്രമന്ത്രി വി. മുരളീധരനും അറിയിച്ചു.
വിദേശത്തുനിന്നു തിരിച്ചെത്തുന്നയാള്‍ വിമാനം ഇറങ്ങിയ ഉടന്‍, ടെര്‍മിനലില്‍ പ്രവേശിക്കുംമുന്‍പ് താപനില പരിശോധന നടത്തും. ഉയര്‍ന്ന താപനില കണ്ടാല്‍ ഐസലേഷന്‍ കേന്ദ്രത്തിലേക്ക്. ബാക്കി എല്ലാവരും വിമാനത്താവളത്തിലെ നടപടികള്‍ക്കു ശേഷം സര്‍ക്കാര്‍ ക്വാറന്റീനിലേക്ക്. ഇവര്‍ ഏഴു ദിവസം ഇവിടെ തങ്ങണം.ഏഴാം ദിവസം കോവിഡ് പരിശോധന. തൊട്ടടുത്ത ദിവസം ഫലം ലഭിക്കും. കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചവര്‍ക്ക് വീട്ടിലേക്കു പോകാം. 7 ദിവസംകൂടി ക്വാറന്റീന്‍. കോവിഡ് ഉണ്ടെന്നു കണ്ടാല്‍ ആശുപത്രിയിലേക്ക്.
https://www.facebook.com/Malayalivartha



























