കോവിഡ് ബാധിച്ചു കേരളത്തിനുപുറത്ത് 5 മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച് 5 മലയാളികള്‍ കൂടി കേരളത്തിനു പുറത്ത് മരിച്ചു.
കൊല്ലം പുനലൂര്‍ ഐക്കരക്കോണം തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തര്‍ (59), പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി കോട്ടയം ഡോക്ടേഴ്‌സ് നഗറില്‍ കുന്നത്തേത്തു വീട്ടില്‍ ഏബ്രഹാം ജോര്‍ജ് (64) എന്നിവര്‍ യുഎഇയിലെ അബുദാബിയിലും പത്തനംതിട്ട ആറന്മുള വല്ലന പാണംപടിക്കല്‍ പി. വി.കുര്യന്‍ (ജോണിക്കുട്ടി -65) യുഎസിലെ ഫിലദല്‍ഫിയയിലും മലപ്പുറം പാണ്ടിക്കാട് ഒറവംപുറം ആലുങ്ങലിലെ ഓട്ടുപാറ മുഹമ്മദ് റഫീഖ് (മാനു - 47 ) സൗദി അറേബ്യയിലെ മക്കയിലും മരിച്ചു. തൃശൂര്‍ ചാലക്കുടി കൊമ്പിടി പുന്നോലിപ്പറമ്പില്‍ പരേതനായ പി.ഡി. ജോര്‍ജിന്റെ ഭാര്യ മേഴ്‌സി ജോര്‍ജ് (70) മുംബൈയിലാണ് മരിച്ചത്. ഇതോടെ, കേരളത്തിനുപുറത്തു മരിച്ച ആകെ മലയാളികളുടെ എണ്ണം 93 ആയി.
അബുദാബി ഇംപീരിയല്‍ ലണ്ടന്‍ ഡയബറ്റിക് സെന്ററിലെ ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇബ്രാഹിം മുഹമ്മദ് സായു റാവുത്തര്‍. നാലു വര്‍ഷം മുന്‍ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: മഞ്ജു. മകന്‍: മുഹമ്മദ് തുഷാര്‍. കബറടക്കം അബുദാബിയില്‍ നടന്നു.
ഏബ്രഹാം ജോര്‍ജ് അബുദാബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജരായിരുന്നു. സംസ്‌കാരം അബുദാബിയില്‍. ഭാര്യ: കോന്നി പൂവന്‍പാറ പൂവണ്ണാലില്‍ പുത്തന്‍വീട്ടില്‍ ആനി. മക്കള്‍: കെവിന്‍ ജോര്‍ജ് ഏബ്രഹാം (എന്‍ജിനീയര്‍, യുഎസ്), കാരന്‍ മേരി ഏബ്രഹാം (അബുദാബി എയര്‍പോര്‍ട്ട് )
കാന്‍സറിനു ചികിത്സയിലായിരുന്ന മേഴ്‌സി ജോര്‍ജിന് തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ അന്ധേരി മരോള്‍ മിലിട്ടറി റോഡ് തുലിപ് പാര്‍ക്ക് നിവാസിയാണ്. സംസ്‌കാരം നടത്തി. മക്കള്‍: സുബി, ജിബി. മരുമക്കള്‍: ജോജി, ഷാജു.
പി.വി.കുര്യന്‍ (ജോണിക്കുട്ടി) രണ്ടാഴ്ചയായി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഭാര്യ: ജോയ്മോള്‍. മക്കള്‍: ജയ്‌സണ്‍, ജനീഷ. മരുമകള്‍: ജിപി ജയ്‌സണ്‍.
https://www.facebook.com/Malayalivartha



























