മുന്‍ഗണനേതര വിഭാഗങ്ങളായ നീല, വെള്ള കാര്‍ഡുകാര്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഈ മാസം എട്ടുമുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ്

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍) സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഈ മാസം എട്ടുമുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇവര്‍ക്ക് സാധാരണ ലഭിക്കുന്ന വിഹിതത്തിന് പുറമെ മേയ്, ജൂണ്‍ മാസങ്ങളില്‍ കാര്‍ഡ് ഒന്നിന് 10 കിലോ അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ ലഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ കാര്‍ഡിന് ഒരു കിലോ ചെറുപയര്‍ അല്ലെങ്കില്‍ കടല ലഭിക്കും.
ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതം (രണ്ട് കിലോ) ഈ മാസം തന്നെ കാര്‍ഡുകാര്‍ക്ക് റേഷന്‍ കടകളില്‍നിന്ന് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























