കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ കാത്തിരുന്ന രേവതി ഒടുവിൽ നിറവയറുമായി ഭര്‍ത്താവിനെയും മകളെയും അവസാനമായി യാത്രയാക്കി...നിറവയറിൽ കൈകൾ ചേർത്തുെവച്ച് പരിതപിച്ച അവരെ ചേർത്തുപിടിച്ച് അമ്മയും; ഭർത്താവിനെയും മകളെയും കാത്തിരുന്ന രേവതിക്ക് അരികിലേക്ക് ആദ്യമെത്തിയത് അർച്ചനയുടെ അനക്കമില്ലാത്ത ശരീരം; . മിനിറ്റുകൾക്കകം മജേഷിന്റെ മൃതദേഹവും വീടിന് വെളിയിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിലേക്ക്

കുഞ്ഞുവാവയുടെ കളിചിരികൾ നിറയേണ്ട മറ്റത്തില്‍ വീട്ടിലേക്കു ഇന്നലെയെത്തിയതു അച്‌ഛന്റെയും മകളുടെയും ജീവനറ്റ ശരീരങ്ങള്‍... കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ കാത്തിരുന്ന രേവതി ഭര്‍ത്താവിനെയും മകളെയും അവസാനമായി യാത്രയാക്കിയതു കണ്ടുനിന്നവരുടെ ഉള്ളുപൊള്ളിച്ചു...കുഞ്ഞുവാവയെ കാത്തിരുന്ന എട്ടു വയസുകാരി അര്‍ച്ചനയുടെയും മജേഷിന്റെയും വേര്‍പാടിനെ എങ്ങനെ അതിജീവിക്കും ഇനി അവർ..
ആലുവ മുട്ടത്ത് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിപ്പറമ്പിൽ മജേഷിന്റെയും (35) മകൾ അർച്ചനയുടെയും (8) മൃതദേഹങ്ങളിൽ അന്ത്യചുംബനം അർപ്പിക്കാൻ നിറവയറുമായി ആംബുലൻസിൽ വന്നിറങ്ങിയ രേവതിയുടെ കരച്ചിൽ ഒരു നാടിന്റെയാകെ കണ്ണീരായി മാറി. പ്രസവത്തിനു പ്രവേശിപ്പിച്ച ആശുപത്രിയിൽ രേവതിയെ കണ്ടു മടങ്ങുമ്പോഴാണ് ഭർത്താവ് മജേഷും ഏകമകൾ അർച്ചനയും റോഡപകടത്തിൽ മരിച്ചത്.
മറ്റത്തിൽ വീടിന്റെ മുൻപിൽ വെള്ള പുതപ്പിച്ച് കിടത്തിയ രണ്ടു മൃതദേഹങ്ങൾക്കരികിലായി കണ്ണീർ വറ്റിയ മുഖത്തോടുകൂടി ഇരികുന്നരേവതിയെ കണ്ടുനിൽക്കാനായില്ല ആർക്കും. നിറവയറിൽ കൈകൾ ചേർത്തുെവച്ച് പരിതപിച്ച അവരെ ചേർത്തുപിടിച്ച് അമ്മയും. ഇടറിയ വാക്കുകളിൽ അവർ പറഞ്ഞത് വ്യക്തമായിരുന്നില്ലെങ്കിലും കേട്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു രേവതിയുടെ മുഖം.
തിങ്കളാഴ്ചയാണ് രേവതിയുടെ പ്രസവം നിർദേശിച്ചിരുന്നത്. പ്രസവവേദന തുടങ്ങാത്തതിനാൽ മരുന്നു നൽകാൻ അനുമതിപത്രം ഒപ്പിട്ടശേഷം മടങ്ങുമ്പോഴായിരുന്നു മജേഷും മകളും അപകടത്തിൽപ്പെട്ടത്. മരണവിവരം രേവതിയിൽനിന്നു തിങ്കളാഴ്ച ബന്ധുക്കൾ മറച്ചുവച്ചു. ചൊവ്വാഴ്ച രാവിലെ ഭർത്താവിനും കുഞ്ഞിനും പരുക്കേറ്റെന്നാണ് ആദ്യം രേവതിയോടു പറഞ്ഞത്. നില ഗുരുതരമാണെന്നു പിന്നീടറിയിച്ചു. രേവതിയെ കാണണമെന്നു ഭർത്താവ് ആഗ്രഹം പ്രകടിപ്പിച്ചെന്നു പറഞ്ഞാണ് ഉച്ചയ്ക്കു രണ്ടോടെ ആംബുലൻസിൽ കയറ്റിയത്. ആംബുലൻസിനകത്തു വച്ചാണ് മരണവിവരം ബന്ധുക്കൾ രേവതിയോടു പറഞ്ഞത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടേകാലോടെ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനു തൊട്ടു മുൻപ് രേവതിയെ വീട്ടിലെത്തിച്ചു. അമ്മ വത്സലയ്ക്കും ചേച്ചി രേഷ്മയ്ക്കുമൊപ്പമാണ് അവരെ കൊണ്ടുവന്നത്. 15 മിനിറ്റ് കഴിഞ്ഞു 2 ആംബുലൻസുകളിലായി മജേഷിന്റെയും മകളുടെയും മൃതദേഹങ്ങൾ കൊണ്ടുവന്നു. വീടിനകത്തേക്കു മൃതദേഹം കയറ്റാനാകാത്ത വിധം ഇടുങ്ങിയ സ്ഥലമായതിനാൽ വീടിനു സമീപം പന്തലിലാണ് പൊതുദർശനത്തിനു വച്ചത്. രേവതി ഭർത്താവിനും മകൾക്കും അന്ത്യചുംബനം നൽകിയപ്പോൾ കണ്ടു നിന്നവർക്കും കരച്ചിലടക്കാനായില്ല.ഭർത്താവിനെയും മകളെയും കാത്തിരുന്ന രേവതിക്ക് അരികിലേക്ക് ആദ്യമെത്തിയത് അർച്ചനയുടെ അനക്കമില്ലാത്ത ശരീരമായിരുന്നു. മകളെ കണ്ട് അലറിവിളിച്ച് കരഞ്ഞ രേവതിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കായില്ല. മിനിറ്റുകൾക്കകം മജേഷിന്റെ മൃതദേഹവും വീടിന് വെളിയിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിലേക്ക്.
. മകന്റെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ട് അമ്മ ഇന്ദിര കുഴഞ്ഞുവീണു. ആംബുലന്‍സില്‍ രേവതിയെ വീട്ടിലെത്തിച്ചതോടെ കൂട്ടക്കരച്ചിലായി. ഭര്‍ത്താവിനെയും മകളെയും അവസാനമായി കണ്ട രേവതിക്കും അസ്വസ്‌ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ആംബുലന്‍സില്‍ രേവതിയെ ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലേക്കു മാറ്റി. മജേഷിന്റെ ചെറുപ്പത്തില്‍ പിതാവ് ബാബു മരിച്ചതാണ്. വീടുകളില്‍ ജോലിക്കു പോയാണ് ഇന്ദിര മകനെ വളര്‍ത്തിയത്.
അന്ത്യോപചാരം അർപ്പിക്കാൻ നാടു മുഴുവൻ ഒഴുകിയെത്തിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടിയിരുന്നതിനാൽ പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചു. കാണണമെന്നു നിർബന്ധം പിടിച്ചവരെ അകലം പാലിച്ചു വരിയായി നിർത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം നൽകി. 2 പേരുടെയും മൃതദേഹങ്ങൾ കാക്കനാട് ശ്മശാനത്തിൽ സംസ്കരിച്ചു. പി.ടി. തോമസ് എംഎൽഎ അന്ത്യോപചാരം അർപ്പിച്ചു. അപകട വിവരമറിഞ്ഞതിനാൽ പ്രസവവേദനയ്ക്കുള്ള മരുന്ന് തൽക്കാലം നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഇഎസ്ഐ ആശുപത്രിയിലെ ഡോ. ദീപ്തി പറഞ്ഞു. രേവതിയെ വൈകിട്ട് നാലരയോടെ ആസ്റ്റർ മെഡ്‌സിറ്റിയിലേക്കു മാറ്റി. ആസ്റ്റർ മെഡ്‌സിറ്റിയിലെ ജീവനക്കാരിയാണ് രേവതി.
https://www.facebook.com/Malayalivartha



























