എറണാകുളം ബ്രോഡ് വേയില്‍ നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ കടകള്‍ തുറക്കും... ഇടത്-വലത് വശങ്ങള്‍ തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ നിര്‍ദേശം, ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് നിരോധനം

എറണാകുളം ബ്രോഡ് വേയില്‍ നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ കടകള്‍ തുറക്കും. ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് വലതുവശത്തുള്ള കടകള്‍ മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കുക. ഇടത്-വലത് വശങ്ങള്‍ തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് നിര്‍ദേശം. ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്താണ് നിയന്ത്രണങ്ങള്‍. ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവ നിരോധിച്ചിട്ടുണ്ട്.
പലയിടത്തും ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍. ആളുകളുടെ എണ്ണം കൂടിയതോടെ കഴിഞ്ഞ ദിവസം ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ അടപ്പിച്ചിരുന്നു. നിശ്ചിത എണ്ണം തുറക്കാമെന്ന് കളക്ടര്‍ അറിയിച്ചെങ്കിലും മുഴുവന്‍ കടകളും അടച്ചിടുകയായിരുന്നു വ്യാപാരികള്‍. ഇതിന് പിന്നാലെയാണ് ഇടത് വലത് വശങ്ങള്‍ തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്.
"
https://www.facebook.com/Malayalivartha



























