സംസ്ഥാനത്തിന് പുറത്ത് നിന്ന് ജില്ലയിലെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ഐ.ജി.വിജയ് സാഖറെ... രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും, വീടും പരിസരവും ട്രിപ്പിള്‍ ലോക് ഡൗണില്‍ ആയിരിക്കും

സംസ്ഥാനത്തിന് പുറത്ത് നിന്ന് ജില്ലയിലെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ഐ.ജി.വിജയ് സാഖറെ അറിയിച്ചു. തലപ്പാടി അതിര്‍ത്തി ചെക്‌പോസ്റ്റിലെത്തുന്ന ജില്ലയില്‍ താമസിക്കുന്നവരെ പൊലീസ് എസ് കോര്‍ട്ടിലാവും വീടുകളിലെത്തിക്കുക. ഇതിനായി ഓരോ വാഹനത്തിനും എസ്‌കോര്‍ട്ടുണ്ടാവും. രോഗ ലക്ഷണമുള്ളവരെ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലായിരിക്കും പ്രവേശിപ്പിക്കുക. രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഇവര്‍ ഒരു കാരണവശാലും 14 ദിവസം വീടിന് പുറത്തിറങ്ങാന്‍ പാടില്ല. വീട്ടിലെ മറ്റ് അംഗങ്ങളുമായി സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.
വീടും പരിസരവും ട്രിപ്പിള്‍ ലോക് ഡൗണില്‍ ആയിരിക്കും. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണവും പാട്രോളിങ്ങ് സംഘത്തിന്റെ നിരീക്ഷണവും ഉണ്ടാവും. നിരീക്ഷണത്തിലുള്ള ആള്‍ പുറത്തിറങ്ങുന്നില്ല എന്ന് പൊലീസ് ഉറപ്പാക്കും. മറ്റു ജില്ലകളിലേക്ക് പോകുന്നവരെകുറിച്ചുള്ള വിവരങ്ങള്‍ അവരുടെ പ്രദേശത്തെ പൊലീസിനും കൈമാറും.
മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഐ.ജി. പറഞ്ഞു. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് ജനങ്ങളുടെ പൂര്‍ണ്ണസഹകരണം ഉണ്ടാവണമെന്നും ഐ.ജി. പറഞ്ഞു.
"
https://www.facebook.com/Malayalivartha



























