മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ല... മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കും, എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി .എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്.
മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ല. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി തത്കാലം മദ്യശാല തുറക്കില്ലെന്ന് പറഞ്ഞിരുന്നു.
അതേ സമയം ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം മാത്രമേ മദ്യഷാപ്പുകള്‍ തുറക്കൂവെന്ന് പറയാനാകില്ലെന്നും എക്സൈസ് വകുപ്പധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha



























