കാമുകിയെ കടത്തിക്കൊണ്ടു പോകാൻ തിരുവനന്തപുരത്തു നിന്നും വാടകരയിലെത്തിയത് ആംബുലൻസിൽ! പോലീസ് കണ്ണിൽ പെട്ടതോടെ ചുരുളഴിഞ്ഞു; ഞെട്ടലോടെ നാട്ടുകാർ...

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്നും വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ പൊലീസ് പിടിയില്‍. കാമുകിയെ കടത്തിക്കൊണ്ടു പോകാനായി തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി എത്തിയ കാമുകനും 2 സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്.
തിരുവനന്തപുരം മണ്‍വിള കിഴിവിലം ഉണ്ണി കോട്ടേജില്‍ ശിവജിത്ത് (22), അരമട സജിത്ത് നിവാസില്‍ സബീഷ് (48), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് വടകരയില്‍ നിന്നുള്ള രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് സംഘം ആംബുലന്‍സില്‍ വടകരയിലെത്തിയത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശിവജിത്തും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു.പുലര്‍ച്ചെ വടകരയിലെത്തിയ സംഘം മാങ്ങാട്ടുപാറ കുട്ടൂലി പാലം കനാലില്‍ ആംബുലന്‍സ് കഴുകുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.
എന്നാല്‍ പൊലീസ് കൂട്ടിക്കൊണ്ടു പോയെങ്കിലും രോഗിയുടെ നമ്ബറില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ വിട്ടയച്ചു. എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വീണ്ടും ആംബുലന്‍സ് കണ്ടതിനെത്തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനാണ് ഇവരെത്തിയതെന്ന് മനസിലായത്. ലോക്ഡൗണ്‍ ലംഘിച്ചതിനും ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനുമാണ് അറസ്റ്റ്. ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കും.
https://www.facebook.com/Malayalivartha



























