ഉടൻ തീരുമാനം ആയില്ലെങ്കിൽ ചുമ്മാ ഒഴുക്കിക്കളയണം 8 ലക്ഷം ലീറ്റർ ബീയർ; കേരളത്തിൽ മദ്യശാലകള്‍ ഉടന്‍ തുറന്നേക്കില്ല

കേരളത്തിൽ മദ്യശാലകള്‍ ഉടന്‍ തുറന്നേക്കില്ല. ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മദ്യഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ധാരണയായത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനുമായി ആശയവിനിമയം നടത്തി. എക്‌സൈസ് കമ്മീഷണറുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അതെ സമയം വിൽപ്പന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വിൽപ്പന പൊടി പിടിക്കുകയാണ് കോടിക്കണക്കിനു രൂപയാണ് ഒറ്റദിവസം കൊണ്ട് തന്നെ വിവിത സംഥാനങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത് എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത പുറത്ത് വരികയാണ്
നമ്മുടെ രാജ്യത്തെ 290 ബ്രൂവറികളിലായി 3 ലക്ഷത്തോളം പേരാണു ജോലി ചെയ്യുന്നത്. ബ്രൂവറി എന്ന് പറഞ്ഞാൽ ബീയർ നിർമാണ ശാലകൾ ആണ് ഇവമാർച്ച് 25 മുതൽ പ്രവർത്തിക്കുന്നുമില്ല.ഇത്തരത്തിൽ ഇനിയും ബ്രൂവറികൾ തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ 8 ലക്ഷം ലീറ്റർ ബീയറാണു നശിപ്പിച്ചു കളയേണ്ടി വരുക എന്നാണ് ബീയർ നിർമാതാക്കൾ പറയുന്നത്. ബീയർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി വിപണനം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു നിർമാതാക്കളുടെ സംഘടന കേന്ദ്ര സർക്കാരിനെ സമീപിച്ചതും ഈ സാഹചര്യത്തിലാണ്.
ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാനുള്ള തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കുമെന്നും ബീയർ നശിപ്പിച്ചു കളയുകയല്ലാതെ വേറെ നിവൃത്തിയില്ലാതെ വരുമെന്നും ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.
രാജ്യത്തെ 290 ബ്രൂവറികളിലായി 3 ലക്ഷത്തോളം പേരാണു ജോലി ചെയ്യുന്നത്. മാർച്ച് 25 മുതൽ പ്ലാന്റുകൾ പ്രവർത്തിക്കുന്നുമില്ല. കുപ്പിയിലാക്കിയ ബീയറിനേക്കാൾ ആയുസു കുറവാണു ക്രാഫ്റ്റ് ബീയറുകൾക്കെന്നതും പ്രതിസന്ധിയാണ്. കുപ്പിയിലാക്കിയ ബീയറിനും 6 മാസം വരെയാണു കാലാവധി.
ഈ സാഹചര്യത്തിലാണു ഓൾ ഇന്ത്യ ബ്രൂവേഴ്സ് അസോസിയേഷൻ ഓൺലൈൻ വിൽപ്പന അനുവദിക്കണമെന്ന ആവശ്യവുമായി സമീപിച്ചിരിക്കുന്നത്. പ്രതിവർഷം 56,000 കോടി രൂപയാണു ബീയർ വിൽപ്പനയിൽ നിന്നു കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു ലഭിക്കുന്നത്. 200 ചെറുകിട ബ്രൂവറികളും 90 ഇടത്തരം ബ്രൂവറികളുമാണു രാജ്യത്തുള്ളത്. 33 കോടി കെയ്സ് ബീയറാണു പ്രതിവർഷ ഉൽപാദനം (ഒരു കെയ്സിൽ 7.8 ലീറ്റർ).
കാര്യങ്ങൾ ഇങ്ങനെ ഓക്കേ ആണെങ്കിലും മദ്യ ഷാപ്പുകൾ തുറന്ന സംസ്ഥാനങ്ങളിൽ വിൽപ്പന പൊടി പിടിക്കുകയാണ് ലോക്ക് ഡൗണിനു ശേഷം മദ്യ വില്പന പുനരാരംഭിച്ച കർണാടകയിൽ റെക്കോർഡ് വില്പന. 197 കോടി രൂപയുടെ മദ്യമാണ് മദ്യ ഷോപ്പുകൾ തുറന്നതിൻ്റെ പിറ്റേ ദിവസമായ ചൊവ്വാഴ്ച കർണാടകയിൽ വിറ്റഴിച്ചത്. സാധാരണ രീതിയിൽ 90 കോടി രൂപയുടെ മദ്യമാണ് ദിവസേന കർണാടകയിൽ വിൽക്കാറുള്ളത്. ഇതിൻ്റെ ഇരട്ടിയോളമാണ് ചൊവ്വാഴ്ചത്തെ കണക്ക്.
ഇതിനു മുൻപ് സംസ്ഥാനത്തെ ഒരു ദിവസത്തെ റെക്കോർഡ് മദ്യവില്പന 170 കോടിയായിരുന്നു. 2019 ഡിസംബർ 28ന് സ്ഥാപിക്കപ്പെട്ട ഈ റെക്കോർഡാണ് ഇന്നലെ തകർക്കപ്പെട്ടത്. മദ്യ ഷോപ്പുകൾ തുറന്നതിൻ്റെ ആദ്യ ദിനമായ തിങ്കളാഴ്ച 45 കോടി രൂപയുടെ മദ്യ വില്പന മാത്രമാണ് രേഖപ്പെടുത്തിയത്.
ചില ഷോപ്പുകളിൽ വൈകുന്നേരം ആയപ്പോഴേക്കും സ്റ്റോക്ക് തീർന്നു. വാനില സ്പിരിറ്റ് സോൺ എന്ന ഷോപ്പിൽ നിന്ന് ഒരാൾ 52841 രൂപയുടെ മദ്യം വാങ്ങിയ ബില്ല് നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ഡൽഹി, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ മദ്യത്തിൻ്റെ എക്സൈസ് തീരുവ വർധിപ്പിച്ചിരുന്നു. ഡൽഹി 70 ശതമാനവും ആന്ധ്ര പ്രദേശ് 75 ശതമാനവും പശ്ചിമ ബംഗാൾ 30 ശതമാനവും രാജസ്ഥാൻ 10 ശതമാനവുമാണ് തീരുവ വർധിപ്പിച്ചത്. ഛത്തീസ്ഗഡിൽ മദ്യം ഹോം ഡെലിവറി ചെയ്യാനായി പുതിയ ഒരു കമ്പനിക്ക് തന്നെ സർക്കാർ രൂപം നൽകി. പശ്ചിമ ബംഗാളും മദ്യം ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. പഞ്ചാബിലും ഇതേ സംവിധാനം ആരംഭിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്.
https://www.facebook.com/Malayalivartha



























