Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കേരളത്തില്‍ ഇത്തവണയും കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

06 MAY 2020 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

 കേരളത്തില്‍ ഇത്തവണയും കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷത്തിന് സമാനമായോ അതില്‍ കൂടുതലോ അളവില്‍ ഇക്കുറി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പ്രളയം ഉണ്ടാകുന്ന തരത്തില്‍ മഴ പെയ്തില്ലെങ്കിലും ഡാമുകള്‍ നിറയാം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇക്കുറി ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ഉണ്ടാകും. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷമായി കാലവർഷ മഴയുടെ തോത് കുറവാണ്. അതേസമയം, കഴിഞ്ഞ വർഷം വടക്കുകിഴക്കൻ കാലവർഷം ഇന്ത്യയിൽ ശക്തമായിരുന്നു. 30 ശതമാനം അധിക മഴയാണ് വടക്കുകിഴക്കൻ കാലവർഷത്തിൽ രാജ്യത്ത് ലഭിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് വടക്കു കിഴക്കൻ കാലവർഷം.

മദ്ധ്യപൂര്‍വ്വ ശാന്തസമുദ്ര നിരപ്പിലെ ഊഷ്മാവാണ് കേരളത്തില്‍ മഴയുടെ തോത് നിര്‍ണ്ണയിക്കുന്ന മുഖ്യ ഘടകം. ഇപ്പോള്‍ അവിടെ തണുപ്പാണ്. അതിനാല്‍ മഴമേഘങ്ങള്‍ക്ക് കട്ടി കൂടും. കട്ടികൂടിയ മേഘങ്ങള്‍ പശ്ചിമഘട്ടം കടന്നു പോകില്ല. ഈ മേഘങ്ങള്‍ മഴയായി സംസ്ഥാനത്ത് പെയ്യും.

അതേസമയം സംസ്ഥാനത്ത് ഇക്കുറി വേനല്‍ മഴ പകുതി പോലും ലഭിച്ചിട്ടില്ല. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ 379.7 മില്ലീലിറ്റര്‍ മഴയാണ് സംസ്ഥാനത്ത് കിട്ടേണ്ടത്. എന്നാല്‍ ആകെ 169.9 മില്ലീ ലിറ്റര്‍ മഴമാത്രമാണ് ഇതുവരെ ലഭിച്ചത്. അതിനാല്‍ സംസ്ഥാനത്ത് താപനില ഒന്നരമാസമായി കൂടുതല്‍ ആണ്.

പകല്‍ 35 ഡിഗ്രിക്ക് താഴെയും രാത്രി 26 ഡിഗ്രിക്ക് താഴെയും താപനില എത്തിയിട്ടില്ല. ഇത് വായു ചൂടുപിടിക്കാനും വടക്കു പടിഞ്ഞാറന്‍ കാറ്റ് വീശിയടിക്കാനും ഇടയാക്കും. ഇതും മഴക്ക് അനുകൂല ഘടകമാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്

രാജ്യത്ത് 70 ശതമാനം മഴയും ലഭിക്കുന്നത് തെക്ക് പടിഞ്ഞാറൻ മൺസൂണിലാണ്. രാജ്യത്ത് മൺസൂൺ സമയത്ത് ലഭിക്കുന്ന സാധാരണ തോതിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ എം.മോഹപാട്ര അറിയിച്ചു. നാല് മാസത്തെ കാലയളവിലുള്ള കാലവർഷം സെപ്‌റ്റംബർ 30 ഓടെ കേരളത്തിൽ നിന്നു പിന്മാറും. അതിനുശേഷമാണ് വടക്കു കിഴക്കൻ മൺസൂൺ കേരളത്തിലെത്തുന്നത്.

ഈ വര്‍ഷം മുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മണ്‍സൂണിന്റെ സാധാരണ ആരംഭവും പിന്‍വലിക്കല്‍ തിയതിയും പരിഷ്‌കരിക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന് കേരളത്തില്‍ മണ്‍സൂണ്‍ മാറിയേക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണം. ചുരുക്കം ദിവസങ്ങളിൽ അതിതീവ്രമഴ പെയ്യുന്നതും ദീർഘനാൾ മഴയില്ലാതിരിക്കുന്നതും ഭാവിയിൽ മൺസൂണിൽ സ്ഥിരമാകുമെന്നും ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു.

കേരളത്തിൽ മഴയുടെ വരവ് വലിയ രീതിയിൽ മാറിയിട്ടുണ്ട്. കഴിഞ്ഞ 13 വർഷത്തിനിടെ ഒരു തവണയാണ് കൃത്യം ജൂൺ ഒന്നിന് മൺസൂൺ മഴ ലഭിച്ചിട്ടുള്ളത്. മറ്റുള്ള സമയങ്ങളിലെല്ലാം മൺസൂൺ മാറിമറിയാറുണ്ട്. ആറോ ഏഴോ ദിവസങ്ങൾ വൈകിയെല്ലാം മൺസൂൺ കേരളത്തിലെത്താറുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (4 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (24 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (31 minutes ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (37 minutes ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (1 hour ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (8 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (9 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (15 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (15 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (15 hours ago)

Malayali Vartha Recommends