കോവിഡ് ബ്രിട്ടന്‍ : 2 മലയാളികള്‍ കൂടി മരിച്ചു

ബ്രിട്ടനില്‍ വൈദികന്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി കോവിഡ് രോഗം ബാധിച്ച് മരിച്ചു. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയും കോട്ടയം വാകത്താനം സ്വദേശിയുമായ യാക്കോബായ സഭാ വൈദികന്‍ ഫാ. ബിജി മാര്‍ക്കോസ് (54) ആണ് ലണ്ടനില്‍ മരിച്ചത്.
കെയര്‍ഹോമിലെ ജീവനക്കാരനായിരുന്ന പ്രിസ്റ്റണില്‍ താമസിക്കുന്ന സണ്ണി ജോണ്‍ (68) ഇന്നലെ രാത്രിയാണു മരിച്ചത്. രണ്ടാഴ്ചയിലേറെയായി ചികില്‍സയിലായിരുന്നു. സംസ്‌കാരം പിന്നീടു നടത്തും.
കൂത്താട്ടുകുളം സ്വദേശിയായ സണ്ണി ജോണ്‍ അടുത്തിടെ പിറവത്തേക്കു താമസം മാറ്റിയിരുന്നു. ഭാര്യ എല്‍സി, നെല്‍സണ്‍ (മാഞ്ചസ്റ്റര്‍) ഡിക്‌സണ്‍ (ഇംപീരിയല്‍ കോളജ് ലണ്ടന്‍) എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha



























