ആശ്വസിക്കാൻ വരട്ടേ...! സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു; 10 പേർക്ക് രോഗമുക്തി; പത്തുപേര്‍ രോഗമുക്തരായി; സംസ്ഥാനത്ത് 20,157 പേര്‍ ആകെ നിരീക്ഷണത്തിൽ

കഴിഞ്ഞ ദിവസങ്ങൾ കേരളത്തെ സംബന്ധിച്ച് ആശ്വാസത്തിന്റെ ദിനങ്ങളായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തകിടം മറിച്ചുകൊണ്ടു വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കേരളത്തിൽ. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു. 10 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇദ്ദേഹം വൃക്കരോഗിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ കേരളത്തിന് ആശ്വാസം നൽകുന്നതാണ് രോഗമുക്തി നേടിയവരുടെ കണക്ക്. ഇന്ന് പത്തുപേര്‍ രോഗമുക്തരായി. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. ആകെ പതിനാറു പേര്‍ മാത്രമേ കോവിഡ്-19 ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളൂ. കണ്ണൂർ – 5, വയനാട് – 4, കൊല്ലം – 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ചികിൽസയിലുള്ളവരുടെ എണ്ണം.
ഇതുവരെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 20,157 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്. 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നുമാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 35,856 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 35,355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം രോഗത്തിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാൻ എല്ലാം ചെയ്യുകയാണ് സർക്കാരും ആരോഗ്യപ്രവർത്തകരും. പ്രവാസികളെ പരിചരിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.. രോഗത്തിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാൻ എല്ലാം ചെയ്യുകയാണ്. ഇതുവരെ ഉണ്ടായ മാതൃകാപരമായ സമീപനം പൊതു സമൂഹത്തിൽ നിന്നു വീണ്ടും ഉണ്ടാകേണ്ട സമയമാണ്. രാജ്യത്താകെ 1077 മരണം ഉണ്ടായെന്നാണ് കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട കണക്ക്. ഇനിയുള്ള നാളുകളാണ് പ്രധാനം. മടങ്ങിയെത്തുന്ന പ്രവാസകൾക്ക് സാധ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മടങ്ങിവരുന്നവവർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ചാഫ് സെക്രട്ടറിക്ക് അഭിനന്ദനം അറിയിച്ചു.
ഇന്ന് റിയാദിൽ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി 8.30ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് 10 പേരും ഉണ്ട്. ഞായറാഴ്ച ദോഹയിൽ നിന്ന് വിമാനം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്. തിരികെയെത്തിയവർ പ്രത്യേക ശ്രദ്ധ പുലർത്തണം സാമൂഹിക അകലം പാലിക്കണം.
അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന്റെ ഫലം മുൻഘട്ടങ്ങളിൽ അനുഭവിച്ചതാണ്. കുറേകാലമായി വന്നതാണെന്നു കരുതി സന്ദർശനം നടത്തുന്നത് അപകടം വരുത്തും. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വളരെ വേഗത്തിൽ സജ്ജീകരിക്കുന്ന ക്യാംപുകൾ പോലെയല്ല ക്വാറന്റീൻ കേന്ദ്രങ്ങൾ തയാറാക്കിയത്. നീണ്ട ദിവസത്തെ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയത്. ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ദുരന്തങ്ങളോട് പോരാടേണ്ടത് സമർപ്പണം കൊണ്ടാണ്. എന്ത് പരാതികളുണ്ടെങ്കിലും അത് പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























