കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോകവേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോകവേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വട്ടത്താണി വലിയപാടം സ്വദേശി മേലെവീട്ടിൽ ഹിഷാമിന്റെ ഭാര്യ തസ്നി (35) ആണ് മരിച്ചത്. പൂക്കയിൽ കൂട്ടായി തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസ് തസ്നി ഓടിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായ പരിക്ക്. ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് കൂട്ടായിയിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ബസ് തിരൂർ ഭാഗത്തുനിന്നും ഉണ്യാൽ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ബസ് തെറ്റായ ദിശയിലൂടെയാണ് വന്നതെന്ന് പറയുന്നു.
ഇടിയുടെ ആഘാതത്തിൽ അടിയിൽപെട്ട സ്കൂട്ടറുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിർത്തിയത്. തസ്നി തൽക്ഷണം മരണമടഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലാണുള്ളത്.
"
https://www.facebook.com/Malayalivartha



























