പ്രവാസികള്‍ക്ക് സൗജന്യ 4ജി സിം സര്‍വീസ്; പ്രവാസികള്‍ക്ക് സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കിടിലൻ ഓഫറുമായി എയര്‍ടെല്‍. പ്രവാസികള്‍ക്ക് സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.. 4ജി സിം ആണ് നല്‍കുക. സൗജന്യ ഡാറ്റ, ടോക് ടൈം എന്നീ സേവനം ഉണ്ടാവുമെന്ന് എയര്‍ടെല്‍ അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികൾക്ക് സൗജന്യ ബിഎസ്എൻഎൽ സിം നൽകുമെന്ന് മുഖ്യമന്ത്രി നേരെത്തെ വ്യക്തമാക്കിയിരുന്നു.. പ്രവാസികൾക്ക് ഡോക്ടർമാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനാണ് ബിഎസ്എൻഎൽ സൗജന്യമായി മൊബൈൽ നമ്പർ നൽകുന്നത്. പ്രവാസികളുടെ കൈവശമുള്ള മൊബൈൽ നമ്പർ ഡിസ്‌കണക്ടായിട്ടുണ്ടെങ്കിൽ അവ റീകണക്ട് ചെയ്യുമെന്നും സിം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതേ നമ്പറിൽ പുതിയ സിം കാർഡ് നൽകുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കൊവിഡ് 19 മഹാമാരിക്കിടെ സംസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 1,96,039 പേർ യുഎഇയിൽ നിന്ന് മാത്രം വരുന്നു. ഇതിൽ 61,009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങി വരാൻ രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ യുഎഇയിൽ നിന്നാണ്. 1,96,039. ഇവരിൽ 28,700 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. വിസാ കാലാവധി തീർന്നവരുടെ പട്ടിക വേറെ. സൗദിയിൽ നിന്ന് രജിസ്റ്റർ ചെയ്തവരിൽ 10,000 പേർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരാൻ തയ്യാറെടുക്കുന്നു. ഖത്തറിൽ നിന്ന് 8,000 പേരും. ജോലി നഷ്ടപ്പെട്ടവർ, ജയിൽ മോചിതരായവർ, വിസാകാലാവധി കഴിഞ്ഞ് ഇനി മടങ്ങിപ്പോകാൻ കഴിയാത്തവർ - ഇവർക്കായിരിക്കും പുനരധിവാസപദ്ധതി സർക്കാർ നടപ്പാക്കേണ്ടി വരുക.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നീണ്ട കാത്തിരിപ്പിനൊടുവില്‍ ജന്‍മനാട്ടില്‍ മടങ്ങിയെത്തിയ 363 പ്രവാസികള്‍ വീടുകളിലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലും കരുതലില്‍. 'വന്ദേഭാരത്' ദൗത്യത്തിന്‍റെ ആദ്യദിനം രണ്ട് വിമാനങ്ങളിലായാണ് ഇത്രയും പ്രവാസികള്‍ കേരളത്തിലെത്തിയത്. നെടുമ്പാശേരിയില്‍ എത്തിയ 5 പേരെയും കരിപ്പൂരില്‍ നിന്ന് 3 പേരെയും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം. വ്യാഴാഴ്ച ആരംഭിച്ച വന്ദേ ഭാരത് എന്ന പേരിലുള്ള ദൗത്യം മെയ് 13 വരെ തുടരും.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു. 10 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിതീകരിച്ചത്.
ആകെ പതിനാറു പേര്‍ മാത്രമേ കോവിഡ്-19 ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളൂ. കണ്ണൂർ – 5, വയനാട് – 4, കൊല്ലം – 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ചികിൽസയിലുള്ളവരുടെ എണ്ണം.
ഇതുവരെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 20,157 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്. 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നുമാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 35,856 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 35,355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha



























