അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഒരാഴ്ചത്തേക്ക് പാസ് അനുവദിക്കാന്‍ അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ സമീപിക്കണമെന്ന് മുഖ്യമന്ത്രി

അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഒരാഴ്ചത്തേക്ക് പാസ് അനുവദിക്കുമെന്നും ഒരാഴ്ച കാലാവധിയുള്ള പാസ് പോലീസ് നല്‍കുമെന്നും മുഖ്യമന്ത്രി. ഇതിനായി അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദിച്ചിട്ടുള്ള ജോലികള്‍ക്കായി ജില്ല വിട്ട് യാത്ര ചെയ്യേണ്ടിവരുന്ന സ്വകാര്യ മേഖലയിലുള്ളവര്‍ക്കാണ് പാസ് അനുവദിക്കുന്നത്. പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പാസ് ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ പാസിന്റെ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരില്‍നിന്നും നേരിട്ട് പാസ് വാങ്ങാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha



























