ബഹ്റൈനിലെ മലയാളികളും പിറന്ന മണ്ണിലേക്ക് ; ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീര താപം പരിശോധിച്ച ശേഷമാണ് വിമാനത്താവളം അധികൃതര്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചത്; രാത്രി 11.30 ന് കൊച്ചിയില്‍ വിമാനമിറങ്ങും

ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. തീരുമാനിച്ചിരുന്ന സമയത്തിന് അരമണിക്കൂറോളം വൈകിയാണ് വിമാനം യാത്രാ തിരിച്ചത്. രാത്രി 11.30 ന് കൊച്ചിയില്‍ വിമാനമിറങ്ങും.
കൊച്ചിയിലേക്കുളള വിമാനത്തില്‍ 177 പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. അഞ്ച് ശിശുക്കളും വിമാനത്തിലുണ്ട്. നാല് മണിക്കൂര്‍ മുമ്പ് തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീര താപം പരിശോധിച്ച ശേഷമാണ് വിമാനത്താവളം അധികൃതര്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചത്. വൈറസ് ബാധയുണ്ടോയെന്നറിയാനുളള പി.സി.ആര്‍ ടെസ്റ്റ് നടത്തിയിട്ടില്ല.
എംബസി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിലുള്‍പ്പെട്ടവരാണ് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചിട്ടുളളത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസ തീര്‍ന്നവര്‍ തുടങ്ങിയവര്‍ക്കാണ് തിരിച്ചു പോകാന്‍ അവസരം നല്‍കിയിട്ടുളളത്. യാത്രക്കാരില്‍ 40 ശതമാനത്തോളം സ്ത്രീകളാണ്. ദമ്മാമില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് മുമ്പ് നാട്ടിലെത്തണമെന്നാഗ്രഹവുമായി പത്തനം തിട്ട സ്വദേശി ലത തോമസും ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ട്.
വ്യാഴാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് രണ്ടു വിമാനങ്ങളാണു സംസ്ഥാനത്ത് എത്തിയത്. 151 പ്രവാസികളുമായി അബുദാബിയില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോൾ , ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 152 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇനിയും ജന്മനാട്ടിലേക്ക് തിരികെയെത്താൻ 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. അതുകൊണ്ടുതന്നെ പ്രവാസികളുടെ സുരക്ഷ സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട ധൗത്യമാണ്.
കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി കഴിഞ്ഞു. വിമാനങ്ങള്‍ മടങ്ങിയെത്തുന്പോള്‍ വേണ്ട ഒരുക്കങ്ങള്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി വിലയിരുത്തി. ഒരുക്കങ്ങളില്‍ തൃപ്തി അറിയിച്ച അദ്ദേഹം ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അബുദാബിയില്‍നിന്നും എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരില്‍ നാല് കൈക്കുഞ്ഞുങ്ങളും പത്ത് വയസില്‍ താഴെയുള്ള പതിനഞ്ച് കുട്ടികളും 45 ഗര്‍ഭിണികളുമാണ് ഉള്‍പ്പെടുന്നത്. യാത്രക്കാരില്‍ അഞ്ചുപേരെ കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
1,96,039 പേർ യുഎഇയിൽ നിന്ന് മാത്രം വരുന്നു. ഇതിൽ 61,009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങി വരാൻ രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ യുഎഇയിൽ നിന്നാണ്. 1,96,039. ഇവരിൽ 28,700 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. വിസാ കാലാവധി തീർന്നവരുടെ പട്ടിക വേറെ. സൗദിയിൽ നിന്ന് രജിസ്റ്റർ ചെയ്തവരിൽ 10,000 പേർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരാൻ തയ്യാറെടുക്കുന്നു. ഖത്തറിൽ നിന്ന് 8,000 പേരും. ജോലി നഷ്ടപ്പെട്ടവർ, ജയിൽ മോചിതരായവർ, വിസാകാലാവധി കഴിഞ്ഞ് ഇനി മടങ്ങിപ്പോകാൻ കഴിയാത്തവർ - ഇവർക്കായിരിക്കും പുനരധിവാസപദ്ധതി സർക്കാർ നടപ്പാക്കേണ്ടി വരുക.
https://www.facebook.com/Malayalivartha



























