Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

റിയാദില്‍ നിന്നും കരിപ്പൂരിൽ ഇറങ്ങിയത് 152 പേർ ; കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും; യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേർ കുട്ടികളുമാണ്

08 MAY 2020 09:05 PM IST
മലയാളി വാര്‍ത്ത

പിറന്നമണ്ണിലേക്ക് , കേരളമെന്ന ആശ്വാസതീരത്തേക്ക് രണ്ടാം ദിനവും പ്രവാസികൾ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികൾ രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങി. 4 കൈക്കുഞ്ഞുങ്ങൾ അടക്ക 152 പേരാണ് കേരളത്തിലേക്ക് പറന്നിറങ്ങിയത്.

കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേർ കുട്ടികളുമാണ്. ഇതിൽ 23 ഗർഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. അടിയന്തര ചികിത്സക്കെത്തുന്ന അഞ്ച് പേരും എഴുപത് വയസിനു മുകളിലുള്ള മൂന്നു പേരും ഈ സംഘത്തിലുണ്ട്.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക് - മലപ്പുറം - 48, പാലക്കാട് - 10, കോഴിക്കോട് - 23, വയനാട് - നാല്, ആലപ്പുഴ - മൂന്ന്, എറണാകുളം - അഞ്ച്, ഇടുക്കി - മൂന്ന്, കണ്ണൂര്‍ - 17, കാസര്‍ഗോഡ് - രണ്ട്, കൊല്ലം - ഒമ്പത്, കോട്ടയം - ആറ്, പത്തനംതിട്ട - ഏഴ്, തിരുവനന്തപുരം - രണ്ട്. ഇതിന് പുറമെ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് പേരും കര്‍ണാടക സ്വദേശികളായ എട്ട് പേരും സംഘത്തിലുൾപ്പെടുന്നു.

റിയാദ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് കോവിഡ്–19 തെർമൽ പരിശോധന നടത്തി. റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള കോവിഡ് പരിശോധനകൾ റിയാദ് യാത്രക്കാരിൽ നടത്തിയിട്ടില്ല. റിയാദിന് പുറമെ അൽ ഹസ്സ, ദവാദ്മി, അൽ ഖസീം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തിലുണ്ട്. പ്രായമായവരും വീസ കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്.

കോഴിക്കോട്ടേക്ക് ആണ് വിമാനമെങ്കിലും കേരളത്തിന്റെ തെക്കേ അറ്റത്തുള്ളവരും നാട്ടിലെത്താനുള്ള അവസരം ഉപയോഗപ്പെടുത്തി. നാട്ടിലെത്തിയാൽ ഗർഭിണികൾക്ക് വീട്ടിലേക്ക് പോകാമെന്ന് നിർദേശമുണ്ടെങ്കിലും ഇത്രയും ദൂരം സഞ്ചരിക്കേണ്ടവർ എങ്ങനെ വീട്ടിലെത്തും എന്നു സംബന്ധച്ച അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് കോട്ടയത്തുള്ള ചില യാത്രക്കാർ വ്യക്തമാക്കി.

വിസിറ്റിങ് വിസയില്‍ വന്ന് കുടുങ്ങി കിടക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടു ഫൈനല്‍ എക്സിറ്റില്‍ മടങ്ങുന്നവര്‍, എന്നീ യാത്രക്കാരും വിമാനത്തിലുണ്ട്. എയ്റോ ബ്രിഡ്ജില്‍വെച്ച് യാത്രക്കാരെ തെര്‍മ്മല്‍ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികിത്സയ്ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും.

വ്യാ​ഴാ​ഴ്ച ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ര​ണ്ടു വി​മാ​ന​ങ്ങ​ളാ​ണു സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. 151 പ്ര​വാ​സി​ക​ളു​മാ​യി അ​ബു​ദാ​ബി​യി​ല്‍​നി​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തിയപ്പോൾ , ദു​ബാ​യി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ല്‍ 152 പേ​രാ​ണ് കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. ഇനിയും ജന്മനാട്ടിലേക്ക് തിരികെയെത്താൻ 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (20 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (43 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (49 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (59 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends