Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജിയോയുടെ യോഗമേ... ലോക് ഡൗണില്‍ നാട്ടുകാരും മുതലാളിമാരും ജോലിയും കൂലിയുമില്ലാതെ തകരുമ്പോള്‍ വന്‍ മുന്നേറ്റത്തിലേക്ക് മുകേഷ് അംബാനി; ഫേസ് ബുക്കിന് പിന്നാലെ മൂന്നാം തവണയും ജിയോയിലേയ്ക്ക് വന്‍ നിക്ഷേപവുമായി അമേരിക്കന്‍ കമ്പനികള്‍; ഒന്നും മനസിലാകാതെ അന്തം വിട്ട് മറ്റ് കമ്പനികള്‍

08 MAY 2020 10:17 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടുമുള്ള മുതലാളിമാരും തൊഴിലാളിമാരും കഷ്ടത്തിലാണ്. തൊഴിലാളിയുണ്ടെങ്കിലേ മുതലാളിയുള്ളൂവെന്നും മുതലാളിയുണ്ടങ്കിലേ തൊഴിലാളിയുണ്ടെന്നുമുള്ള സത്യം ഒരിക്കല്‍ കൂടി അറിയുന്ന നാളുകളാണിത്. എല്ലാവരും നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുമ്പോള്‍ വലിയ മുന്നേറ്റമുണ്ടായിരിക്കുകയാണ് മുകേഷ് അംബാനി.

പതിനഞ്ച് ദിവസത്തിനുള്ളില്‍ മൂന്നാമതും ജിയോയിലേയ്ക്ക് വന്‍ നിക്ഷേപവുമായി ആഗോള കമ്പനികള്‍ എത്തിയിരിക്കുകയാണ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിത്തുന്ന ഇക്വിറ്റി സ്ഥാപനമായ വിസ്റ്റയാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ 2.3% ഓഹരി വാങ്ങിയത്. അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്കിനും ഫേസ്ബുക്കിനും പിന്നാലെയാണ് വിസ്റ്റയുടെ ഈ നീക്കം.

മാര്‍ക്ക് സുക്കര്‍ബര്‍ഗ് 43573.62 കോടി രൂപ നല്‍കി 9.99 ശതമാനം ഓഹരികള്‍ വാങ്ങിയതിനു പിന്നാലെയാണ് മെയ് അഞ്ചിന് ജിയോ പ്ലാറ്റ്‌ഫോമിലെക്ക് 5,655.75 കോടി രൂപയുടെ നിക്ഷേപം നടത്തി 1.15 ശതമാനം ഓഹരി വാങ്ങിയത്. ഇന്ന് വിസ്റ്റ 11,3657 കോടി രൂപകൂടി നിക്ഷേപിച്ചതോടെ മൂന്നാഴ്ചക്കകം ജിയോ പ്ലാറ്റ്‌ഫോമിലെയ്ക്ക് വന്നുചേര്‍ന്നത് 60,956.37 കോടിരൂപയുടെ നിക്ഷേപമാണ്. അതേസമയം നിക്ഷേപം നടത്തിയ മൂന്നു കമ്പനികളും ടെലികോമുമായി ബന്ധമില്ലാത്തവയാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ സില്‍വര്‍ ലേയ്ക്കും വിസ്റ്റയും ടെക് കമ്പനികളില്‍ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളാണ്. ഫേസ്ബുക്കാകട്ടെ പ്രമുഖ ടെക് കമ്പനിയുമാണ്.

ഇതോടെ ജിയോ പ്ലാറ്റ്‌ഫോം കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനിയായി മാറുകയാണ്. നിലവിലുണ്ടായ നിക്ഷേപത്തോടെ ജിയോയ്ക്ക് ഓഹരി വിപണിയില്‍ 80% നേട്ടാമാണുണ്ടായത്. ഇന്ത്യയിലുടനീളമുള്ള 130 കോടിയുള്ള ജനങ്ങളിലേയ്ക്ക് ജിയോ സേവനങ്ങള്‍ എത്തിക്കുകയും അതുവഴി ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കമുള്‍പ്പെടുന്ന ജനതയ്ക്കായി ഒരു ഡിജിറ്റല്‍ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് സ്ഥാപക, ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. വിസ്റ്റയുടെ തീരമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യയിലെ അതിസമ്പന്നരില്‍ ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മായെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും അടുത്തിടെ ഒന്നാമതെത്തിയിരുന്നു. ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡില്‍ ഫെയ്‌സ് ബുക്ക് 9.9 ശതമാനം ഓഹരികള്‍ വാങ്ങിയതോടെ റിലയന്‍സ് ഓഹരികള്‍ ബുധനാഴ്ച പത്തുശതമാനത്തിലധികം നേട്ടമുണ്ടാക്കിയിരുന്നു. ഇതാണ് വിപണിമൂല്യത്തിന്റെ കണക്കില്‍ മുകേഷ് അംബാനിയെ മുന്നിലെത്തിച്ചത്. ബ്ലൂംബര്‍ഗിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ലോകത്തില്‍ 17ാം സ്ഥാനത്താണ് മുകേഷ് അംബാനിയിപ്പോള്‍. 4920 കോടി ഡോളറിന്റെ (3.74 ലക്ഷം കോടി രൂപ) വിപണിമൂല്യമാണ് അദ്ദേഹത്തിനുള്ളത്.

ഇന്ത്യയിലെ പ്രധാന വ്യവസായിയാണ് മുകേഷ് അംബാനി പ്രമുഖ വ്യവസായി ധീരുഭായ് അംബാനിയുടേയും കോകിലബെന്‍ അംബാനിയുടേയും മകനാണ്. റിലയന്‍സ് ഇന്‍ഡസ്റ്റ്രീസിന്റെ ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമാണ് മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ്. കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച ഇന്ത്യന്‍ വ്യവസായിയും ഇദ്ദേഹമാണ്. 24 മണിക്കൂറും ആയുധധാരികളായ 28 സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് കമാന്‍ഡോകള്‍ ഇദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യന്‍ മുജാഹിദീനില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇദ്ദേഹത്തിന് ഇത്ര കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്തും കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (20 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (43 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (49 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (59 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends