കേരളത്തിൽ മദ്യം ഓണ്‍ലൈനിലൂടെ! എന്നാലും ഏമാന്മാരേ കുടിയന്മാരെ ഇങ്ങനെ കരയിക്കല്ലേ...;കേരളത്തില്‍ മദ്യവില്‍പ്പന ഓണ്‍ലൈനിലൂടെയാകാമെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്

ലോക് ഡൗൺ തുടങ്ങിയതോടെ ആകെ പെട്ടുപോയത് കുടിയന്മാരാണ്. ഇപ്പോൾ തുറക്കും ഇപ്പോൾ തുറക്കും എന്ന് കാത്തിരുന്ന കുടിയന്മാരുടെ വയറ്റത്തടിക്കുന്ന നിലപാടാണ് ഈ കൊറോണ കാലത്ത് സർക്കാർ സ്വീകരിച്ചത്. ചുരുക്കം ചില സംസ്ഥാനങ്ങൾ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചപ്പോളും കേരളത്തിലെ കുടിയൻമാർ മഴകാത്തുകഴിയുന്ന വേഴാമ്പലുകൾ പോലെ കാത്തിരിക്കുകയായിരുന്നു.
എന്നാലിപ്പോൾ കേരളത്തിലെ മദ്യപർക്ക് സന്തോഷത്തിന് വക നൽകുന്ന റിപോർട്ടാണ് പുറത്തുവരുന്നത്. കേരളത്തില്‍ മദ്യവില്‍പ്പന ഓണ്‍ലൈനിലൂടെയാകാമെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരേ സമയം എത്ര പേര്‍ ക്യൂവിലുണ്ടാകണം, ശാരീരിക അകലം എങ്ങനെ പാലിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ വലിയ തിരക്കും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാര്‍ത്താ സമ്മേളനത്തിലടക്കം മദ്യവില്‍പ്പന ശാലകള്‍ കേരളത്തില്‍ ഉടന്‍ തുറക്കില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നാണ് സിപിഎം നിലപാട്.
അതേസമയം തമിഴ്നാട്ടിലെ മദ്യശാലകൾ പൂട്ടാൻ ഹൈക്കോടതി ഉത്തരവ് വന്നിരിക്കുകയാണ്. ലോക്ഡൗൺ നീക്കുന്നതുവരെ മദ്യശാലകൾ തുറക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും അനുവദിക്കും. പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മേയ് ഏഴിനാണ് മദ്യശാലകൾ തുറക്കാമെന്ന് അറിയിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.
രാവിലെ 10 നും വൈകുന്നേരം അഞ്ചിനും ഇടയിലാകും മദ്യശാലകള്‍ പ്രവര്‍ത്തിക്കുക. സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും നടപ്പാക്കുമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ഓരോ ഷോപ്പിലേക്കും അധിക സ്റ്റാഫുകളെ നിയോഗിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഇതിനെതിരെ അഭിഭാഷകരുള്‍പ്പെടെ ഏതാനും പേര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി തയാറായില്ല. സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഒരാള്‍ക്ക് ഒരു കുപ്പി മദ്യം എന്ന നിലയില്‍ റേഷനിംഗ് സമ്ബ്രദായം നടപ്പാക്കണമെന്ന് ഉത്തരവിട്ടു. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ വീണ്ടും സമീപിച്ചത്. എന്നാൽ കോടതി പറഞ്ഞ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പൂട്ടാൻ ഉത്തരവ് ഇടുന്നതെന്നും ഹൈക്കോടതി അറിയിച്ചു. ലോക്ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്നു സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീം കോടതി അറിയിച്ചിരുന്നു. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























