പൊളിച്ചടുക്കുമ്പോള്‍... കോവിഡ് മഹാമാരിക്കിടയിലും അല്‍പം പോലും മനുഷത്വം കാണിക്കാതെ പാക് ഭീകരര്‍; റംസാന്‍ മാസത്തിലെ 17ാം ദിനമായ മേയ് 11ന് കശ്മീരില്‍ അടക്കം ചാവേറാക്രമണത്തിന് പാക്കിസ്ഥാന്‍ ഭീകരസംഘടന; നേതൃത്വം നല്‍കുന്നത് മസൂദ് അസറിന്റെ സഹോദരനും ഐഎസ്‌ഐയും; രാജ്യത്ത് അതീവ ജാഗ്രത

ലോകമെങ്ങും കോവിഡ് മഹാമാരിയുടെ പിടിയിലാണ്. ഈ രാക്ഷസ വൈറസിനെ എങ്ങനെയെങ്കിലും പടികടത്താനുള്ള ശ്രമം നടത്തവേ പതിയിരുന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയാണ് പാക് ഭീകരര്‍. ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ ആക്രമണം നടത്തുകയാണ് ലക്ഷ്യം. റംസാന്‍ മാസത്തിലെ 17ാം ദിനമായ മേയ് 11ന് കശ്മീരില്‍ അടക്കം ചാവേറാക്രമണത്തിനാണ് പാക്കിസ്ഥാന്‍ ഭീകരസംഘടനയായ ജയ്‌ഷെ ഇ മുഹമ്മദ് പദ്ധതിയിടുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതി തയാറാക്കുന്നത് ജയ്‌ഷെ തലവനും കൊടുംഭീകരനുമായ മസൂദ് അസറിന്റെ ഇളയ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറാണ്. ഇതു സംബന്ധിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ആഴ്ചയ്ക്കു മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ആദ്യഘട്ടത്തിലെ പദ്ധതി ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ഏപ്രില്‍ മാസത്തില്‍ മാത്രം സൈന്യത്തിന്റെ ശക്തമായ തിരിച്ചടികളിലൂടെ 28 ഭീകരരെ വകവരുത്തിയതോടെയാണ് ജയ്‌ഷെ മുഹമ്മദിന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടത്.
എന്നാല്‍, വീണ്ടും ആക്രമണത്തിന് പദ്ധതി തയാറാക്കാന്‍ ജയ്‌ഷെയുടെ ഭീകരരോട് അഫ്ഗര്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നു വീണ്ടും ഐഎസ്‌ഐ നേതൃത്വുമായി ബന്ധപ്പെട്ടാണ ജയ്‌ഷെ ആക്രമണത്തിന് പദ്ധതി തയാറാക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഭീകരരുടെ ഗൂഢാലോചന അതീവഗുരുതരമാണെന്നും ആക്രമണത്തിന് സഹായമൊരുക്കാന്‍ പാക് ചാര സംഘടന ഐഎസ്‌ഐ മുന്നിട്ടിറങ്ങിയെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. ഇസ്ലാം മതവിശ്വാസ പ്രകാരം റംസാന്‍ മാസത്തിലെ പുണ്യമേറിയ ദിനമാണ് പതിനേഴാമത്തെ ദിനം. ആ ദിനത്തിലാണ് ബദര്‍ യുദ്ധം നടന്നത്. രഹസ്യറിപ്പോര്‍ട്ടിനെ തുടര്‍ന്ന് കശ്മീരിലടക്കം കനത്ത ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേയ് 11ലെ ആക്രമണത്തിനു മുന്നോടിയാണ് അടുത്തിടെ ഹന്ദ്വാരയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ വീരമൃത്യു വരിച്ചതുമെന്നാണ് സൈന്യം വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്നാണ് ശക്തമായ തെരച്ചലിനും തിരിച്ചടിക്കും സൈന്യം തയാറായതും കൊടുംഭീകരന്‍ റിയാസ് നായികൂ അടക്കം ഭീകരരെ വധിച്ചതും.
പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവന്‍ രാജ്യത്തിന് നഷ്ടമായ ഭീകരാക്രമണത്തിന് പിന്നിലും ജയ്‌ഷെഇമുഹമ്മദ് ആയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ജയ്‌ഷെഇമുഹമ്മദ് കമാന്റര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് തുടര്‍ന്ന് കണ്ടെത്തി. മുഹമ്മദ് ഭായി എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാള്‍ക്ക് 23 വയസ് മാത്രമാണുണ്ടായിരുന്നത്. ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ 2017 മുതല്‍ ജയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായായിരുന്നു കണ്ടെത്തല്‍.
കശ്മീര്‍ താഴ്‌വരയില്‍ ജയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട മുദാസിര്‍ ജയ്‌ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു.
പിന്നീട് പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ അയച്ച ശബ്!ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ് മസൂദ് അസര്‍ സന്ദേശം അയച്ചതെന്നും കണ്ടെത്തി.
അസറിന്റെ ബന്ധു ഉസ്മാനെ ഒക്ടോബറില്‍ ത്രാലില്‍ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നത്. പുല്‍വാമ ഭീകരാക്രമണം കൂടി കാരണമായി കണ്ട് ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയുടെ യോഗത്തില്‍ ജയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇതിനിടെ മസൂദ് മരിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ആക്രമണ പദ്ധതി. അതാണ് ഇന്ത്യ പൊളിച്ചത്.
https://www.facebook.com/Malayalivartha



























