നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ഭീഷണി! പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു കുറത്തിക്കാട് പോലീസ്! സംഭവം പത്തനംതിട്ടയിൽ

നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ജീവന്‍ ഒടുക്കി. പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറത്തിക്കാട് പോലീസ് കേസെടുത്തു.
പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ രതീഷിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന നിരോധന നിയമം, കുറ്റകരമായ നരഹത്യ എന്നീ വകുപ്പുകള്‍ തുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയാണ് യുവതി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. യുവതിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.
ലോക് ഡൗൺ കാലത്ത് മോഷണം, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറഞ്ഞുവെങ്കിലും,ലോക്ക്ഡൗൺ കാലത്തെ ഗാർഹിക പീഡനം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ വർധിച്ചിരിക്കുന്നതായി വിദഗ്ദർ വിലയിരുത്തുന്നു. ദേശീയ വനിതാ കമ്മീഷന്റെ കണക്കുപ്രകാരം, ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തെ കുറിച്ചുള്ള പരാതികളിൽ രണ്ടിരട്ടിയിലധികം വർദ്ധനവാണ് ലോക്ക് ഡൗൺ കാലത്ത് രേഖപ്പെടുത്തിയത്. കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത്, സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനത്തെ നിഴല്‍ മഹാമാരി അഥവാ “ഷാഡോ പാൻഡെമിക്”(Shadow Pandemic) ആയാണ് ഐക്യരാഷ്ട്രസഭ പരിഗണിച്ചിരിക്കുന്നത്.
ആക്രമിക്കുന്നതാരായാലും, അക്രമത്തിനിരയാകുന്നവർക്കത് ഒറ്റപ്പെടലും വിഷാദവും ആണ്, പ്രത്യേകിച്ച് ഈ ലോക്ക് ഡൗൺ സാഹചര്യത്തിൽ. സാമൂഹിക അകലം പാലിക്കേണ്ടത് കൊണ്ട് അടുത്ത സുഹൃത്തുക്കളോടോ മറ്റോ സഹായം അഭ്യർത്ഥിക്കാനുള്ള അവസരവും ഇല്ല. സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, സെൽഫോൺ മുതലായവ ഉപയോഗിക്കുമ്പോൾ അക്രമിയുടെ സൂക്ഷ്‌മനിരീക്ഷണത്തിനും അസുയയ്കും വിധേയരാവുകയും ചെയ്യുന്നു. ഗാർഹികപീഡനം ഇരയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. പരിക്ക്, നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദത്തിൽ നിന്ന് പല രോഗങ്ങളും ഉടലെടുക്കുന്നു. പീഡനത്തിന്റെ സ്വാധീനം വളരെക്കാലം തുടരുമെന്ന് നിലവിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു പീഡനം കൂടുതൽ കഠിനമാകുമ്പോൾ അതിൻറെ സ്വാധീനം വർദ്ധിക്കുകയും ഇരയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, കാലക്രമേണ നശിക്കുകയും ചെയ്യുന്നു
ഇനി ഇത്തരം സാഹചര്യങ്ങൾ അനുകൂലമായാലും ഇര അക്രമിയെ വിട്ടുപോയ്ക്കൊള്ളണമെന്നില്ല. ലോരി ഹെയ്‌സ് (Lori Heise) എന്ന ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ത ൻറെ മുപ്പത് വർഷത്തെ ഗാർഹികപീഡന ഗെവേഷണങ്ങളിൽ നിന്ന് പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ദേയമാണ്. പ്രതികാരഭയം, സാമ്പത്തിക പിന്തുണയുടെ ബദൽ മാർഗങ്ങളുടെ അഭാവം, അവരുടെ കുട്ടികളോടുള്ള ആശങ്ക, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പിന്തുണയുടെ അഭാവം, വിവാഹമോചനവുമായി ബന്ധപ്പെട്ട് കുട്ടികളെ നഷ്ടപ്പെടുമോ എന്ന ആശങ്ക, സ്നേഹവും പങ്കാളി മാറുമെന്ന പ്രതീക്ഷയും മറ്റുമാണ് അദ്ദേഹം ഇതിനു കാരണമായി സൂചിപ്പിക്കുന്നത്. കോവിഡ്-19 നെതിരായ ഏറ്റുമുട്ടലിൽ വീടാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് പറയുമ്പോഴും. ഗാർഹിക പീഡനത്തിനിരയാവുന്നവർക്ക്, , ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലമാണ്.
എന്നാൽ ഇത്തരം പീഡനങ്ങള്‍ തടയാന്‍ പല നിയമങ്ങളും നമ്മുടെ നാട്ടിലുണ്ട്. അവഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. സിവിൽ, ക്രിമിനൽ നിയമ ചട്ടക്കൂടുകൾ പരിഷ്കരിക്കുന്നതും നിലവിലുള്ള സ്ത്രീകൾക്കെതിരെയുള്ള നിയമ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതും പ്രയോജനപ്പെടും. വിവാഹമോചനം-സ്വത്ത്- കുട്ടികളുടെ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പൗരാവകാശങ്ങൾ ശക്തിപ്പെടുത്തുക, സർക്കാർ-സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ സഖ്യങ്ങൾ കെട്ടിപ്പടുക്കുക, സാമൂഹിക മാറ്റം നേടുന്നതിന് സ്വഭാവ മാറ്റ ആശയവിനിമയം (Behavioural Change Communication) ഉപയോഗിക്കുക,സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, അഹിംസയും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതിന് പുരുഷന്മാരെയും ആൺകുട്ടികളെയും സജ്ജരാകുക വഴി സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങള്‍ തുടച്ചുനീക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha



























