വാളയാറില്‍ പാസ്സില്ലാത്തവര്‍ കൂട്ടത്തോടെ എത്തിയതുമൂലം സംഘര്‍ഷം

വാളയാര്‍ എന്‍ട്രി പോയിന്റില്‍ റെഡ് സോണ്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ നിന്ന് പാസില്ലാതെ എത്തിയ 340 പേരെ വാളയാറിലെ സ്വീകരണ കേന്ദ്രത്തിനു പുറത്തേക്ക് മാറ്റിയത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. വാളയാറില്‍ രാവിലെ 8 മുതല്‍ വിവിധ സംഘങ്ങളിലായി എത്തിയവരെയാണ് മാറ്റിനിര്‍ത്തിയത്. ഇവരെ 7 മണിക്കൂറിലേറെ തടഞ്ഞുവച്ചു. എന്‍ട്രി പോയിന്റില്‍ നിന്ന് ഇവരെ മാറ്റിയതോടെ പ്രതിഷേധവും ബഹളവും തുടങ്ങി.
പാസ്സിന് അപേക്ഷിച്ചിട്ടും കിട്ടാതായതോടെയാണു പലരും കൂട്ടമായി എത്തിയതെന്നാണു വിവരം. പാസിനു നിയന്ത്രണം വന്നതിനാല്‍ മടക്കം വൈകുമെന്ന ഭയത്താലാണ് പലരുമെത്തിയത്. അതേസമയം ഇത്രയും പേര്‍ പാസില്ലാതെ ഒരുമിച്ചെത്തിയത് ഉദ്യോഗസ്ഥരെയും പ്രയാസത്തിലാക്കി. പലരും ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രകോപനത്തോടെ പെരുമാറി. എന്നാല്‍ കൂടുതല്‍ പൊലീസെത്തി ഇവരെ ദേശീയപാതയോരത്തേക്കു മാറ്റിനിര്‍ത്തി.
കലക്ടറുമായി യോഗം നടത്തിയ ശേഷം പാസില്ലാതെ വന്നവരെ പാസ്സ് എടുപ്പിക്കാനും ഉച്ചയ്ക്കു ശേഷം പുതിയ കൗണ്ടറുകളിലൂടെ ഇവരെ ആദ്യം കടത്തി വിടാനും തീരുമാനിച്ച് പ്രശ്‌നം പരിഹരിച്ചു. ഉച്ചയ്ക്കു ശേഷം ഇവരെ പുതിയ കൗണ്ടറുകളിലൂടെ കടത്തിവിട്ടു തുടങ്ങി.
അതേസമയം ഇനി പാസില്ലാതെ സ്വീകരണ കേന്ദ്രത്തിലെത്തുന്നവര്‍ക്കെതിരെ പൊലീസ് നിയമനടപടിയെടുക്കാനും ഇവരെ പാലക്കാട്ടെ കെയര്‍ സെന്ററുകളിലേക്കു മാറ്റാനുമാണു കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. റെഡ് സോണില്‍ നിന്നുള്ളവര്‍ പാസുമായി വന്നാലും നേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്കാണു നിലവില്‍ പോകുന്നത്. 14 ദിവസം കഴിഞ്ഞ് രോഗ ലക്ഷണം ഇല്ലെങ്കില്‍ മാത്രം വീട്ടിലേക്കു പോകാം.
https://www.facebook.com/Malayalivartha



























