Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കണ്ണൂർ ജില്ല ആശുപത്രിയിലെ വാര്‍ഡില്‍ രഹസ്യമായി കയറി പറ്റി! കോവിഡ് 19 രോഗം ചികിത്സിച്ച്‌ മാറ്റാന്‍ തന്റെ കയ്യില്‍ മരുന്നുണ്ടെന്ന് അവകാശപ്പെട്ട് രണ്ട് മണിക്കൂറില്‍ അധികം വാർഡിൽ ചെലവഴിച്ചു! 60 കാരനായ കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശി പി ദിവാകരൻ ഒടുവില്‍ ക്വാറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങി

09 MAY 2020 09:50 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 രോഗം ചികിത്സിച്ച്‌ മാറ്റാന്‍ തന്റെ കയ്യില്‍ മരുന്നുണ്ടെന്ന് അവകാശപ്പെടാന്‍ വാര്‍ഡില്‍ രഹസ്യമായി കയറി രോഗികള്‍ക്കൊപ്പം രണ്ട് മണിക്കൂറില്‍ അധികം ചിലവഴിച്ചയാള്‍ ഒടുവില്‍ ക്വാറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങി.

കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശിയും റെയ്കി, സുജോക്കി ചികിത്സ നടത്തുന്നയാളുമായ പി ദിവാകരനാണ് ജില്ല ആശുപത്രിയിലെ വാര്‍ഡില്‍ രഹസ്യമായി കയറിയത്. കഴിഞ്ഞ ഏപ്രില്‍ 15ന് ആയിരുന്നു സംഭവം ഉണ്ടായത്.

ഇയാളെ പിന്നീട് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം സിറ്റി പോലീസ് എത്തി അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചു. ജാമ്യം ലഭിച്ച ശേഷം 15 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. പൊടിക്കുണ്ടിന് സമീപം ദിവാന്‍ റെമഡീസ് എന്ന പേരില്‍ വീട്ടില്‍ ക്ലിനിക് നടത്തുകയാണ് ഇദ്ദേഹം.

കോവിഡിന് താന്‍ നടത്തുന്ന സുജോക്കി എന്ന കൊറിയന്‍ ചികിത്സാരീതിയില്‍ പരിഹാരമുണ്ടെന്നുകാണിച്ച്‌ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കളക്ടര്‍, ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് മെയില്‍ ചെയ്തു.

തന്റെ പ്രതിരോധസൂചി ചികിത്സയിലൂടെ രോഗം വരില്ലെന്ന് തെളിയിക്കാന്‍ കോവിഡ് രോഗികള്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് കോവിഡ് രോഗികളുമായി രഹസ്യമായി ഇടപഴകാന്‍ തീരുമാനിച്ചത്.

ജില്ലാ ആശുപത്രിയില്‍ പോകാന്‍ ആംബുലന്‍സ് വരുത്തി അതില്‍ യാത്ര ചെയ്യുകയായിരുന്നു. ചികിത്സയുടെ ഭാഗമായി കൈയില്‍ ചെറിയ സൂചികള്‍ തറപ്പിച്ചിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (18 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (41 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (47 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (57 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends