Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൈക്കൂലിയായി വാങ്ങിയ ലക്ഷം രൂപ തിരികെ കൊടുത്ത് തടിയൂരാന്‍ ശ്രമം

09 MAY 2020 11:11 AM IST
മലയാളി വാര്‍ത്ത

തൊടുപുഴ മേഖലയില്‍ പൊലീസ് സേനയെ കളങ്കപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി പി.കെ.മധു പറഞ്ഞു. അന്വേഷിച്ചു നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഞ്ചാവുകടത്തുകാരനില്‍ നിന്നു പണം തട്ടിയെടുത്തതു മുതല്‍ ചാരായക്കേസൊതുക്കാന്‍ രഹസ്യാന്വേഷണ വകുപ്പിലെ ഒരു എസ്‌ഐ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം വരെയുണ്ട്. പള്ളിയിലെ ഭണ്ഡാരപ്പെട്ടിയില്‍ നിന്നു കാന്തം ഉപയോഗിച്ച് അഡീഷനല്‍ എസ്‌ഐ നാണയങ്ങള്‍ കവര്‍ന്ന സംഭവവും സേനയ്ക്ക് നാണക്കേടുണ്ടാക്കി.

രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു എസ്‌ഐ ലോ റേഞ്ചില്‍ ചാരായക്കേസൊതുക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം ഇന്റലിജന്‍സ് എഡിജിപിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയും ഇതെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഒരു സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കു വേണ്ടിയാണു രഹസ്യാന്വേഷണ വിഭാഗത്തിലെ എസ്‌ഐ, മദ്യപസംഘത്തില്‍ നിന്നു കൈക്കൂലി വാങ്ങിയത്. ഈ തുക മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനും പങ്കിട്ടുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഈ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കൈക്കൂലി തുക കൈമാറാന്‍ എത്തിയിരുന്നു. സംശയം തോന്നിയ മറ്റൊരു സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അന്വേഷണം നടത്തിയപ്പോഴാണ്, രഹസ്യാന്വേഷണ വിഭാഗ എസ്‌ഐ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞത്. എസ്‌ഐയെ തൊടുപുഴയില്‍ നിന്നു ജില്ലാ ആസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്.

ഭണ്ഡാരപ്പെട്ടിയില്‍ നിന്നു കാന്തം ഉപയോഗിച്ചു നാണയങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ആരോപണ വിധേയനായ അഡീഷനല്‍ എസ്‌ഐക്കെതിരായ പരാതി അന്വേഷിച്ചത് കൈക്കൂലിക്കേസില്‍ ആരോപണം നേരിടുന്ന രഹസ്യാന്വേഷണ വിഭാഗം എസ്‌ഐ ആയിരുന്നു. ഈ സംഭവത്തില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എസ്‌ഐ നല്‍കിയിരിക്കുന്നതെന്നും സൂചനയുണ്ട്.

തൊടുപുഴ മേഖലയിലെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ വരുമാനസ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (18 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (41 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (47 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (57 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends