Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തൃശൂരില്‍ നിന്നും അതിഥി തൊഴിലാളികളേയും വഹിച്ച് യുപിയിലേക്ക് ട്രെയിന്‍ യാത്രയായി

09 MAY 2020 11:28 AM IST
മലയാളി വാര്‍ത്ത

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു ജില്ലയില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ഇന്നലെ വൈകിട്ട് 4.45-ന് ഉത്തര്‍ പ്രദേശിലേക്ക് യാത്രയായി. അതിഥി തൊഴിലാളികള്‍ക്കായി ജില്ലയില്‍ നിന്നും അവരുടെ നാടുകളിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ ആണിത്. 1140 പേരാണ് പ്രത്യേക 'ശ്രമിക്' ട്രെയിനില്‍ നാട്ടിലേക്കു യാത്ര തിരിച്ചത്.

വിവിധ നഗരസഭകളില്‍ നിന്ന് 159 പേരും പഞ്ചായത്തുകളില്‍ നിന്ന് 584 പേരും തൃശൂര്‍ കോര്‍പറേഷന്‍ പ്രദേശങ്ങളിലെ വിവിധ ലേബര്‍ ക്യാംപുകളില്‍ നിന്നുള്ള 397 പേരും ഉള്‍പ്പെട്ട സംഘമാണു യാത്ര തിരിച്ചത്. ക്യാംപുകളില്‍ നിന്നു ആരോഗ്യ പരിശോധനയ്ക്കു ശേഷം തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസുകളില്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. നേരത്തെ ബിഹാറിലേക്ക് 1143 പേരുമായി പ്രത്യേക ട്രെയിന്‍ പോയിരുന്നു.

മന്ത്രി എ.സി.മൊയ്തീന്‍, ചീഫ് വിപ് കെ.രാജന്‍, കലക്ടര്‍ എസ്.ഷാനവാസ്, പൊലീസ് മേധാവികളായ കെ.പി.വിജയകുമാര്‍, ആര്‍.ആദിത്യ എന്നിവര്‍ അതിഥി തൊഴിലാളികളെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ജില്ലാ ലേബര്‍ ഓഫിസര്‍ ടി.ആര്‍.രാജീവ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ പ്രസാദ് എന്നിവര്‍ യാത്രയുടെ ഏകോപന ചുമതല നിര്‍വഹിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (5 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (21 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (44 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (50 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends