Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

റെയില്‍വേയുടെ ഐസലേഷന്‍ കോച്ച് തയാര്‍; ഒരുക്കിയത് 92 കോച്ചുകള്‍

09 MAY 2020 11:54 AM IST
മലയാളി വാര്‍ത്ത

കോവിഡ് കെയര്‍ സെന്ററുകള്‍ തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിക്കുന്നതിനാവശ്യമായ കോച്ചുകള്‍ തയാറാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആവശ്യം അനുസരിച്ചായിരിക്കും ഇവ ആരംഭിക്കുകയെന്നും റെയില്‍വേ.

തിരുവനന്തപുരം ഡിവിഷന്‍ 60 കോച്ചുകളും പാലക്കാട് ഡിവിഷന്‍ 32 ഐസലേഷന്‍ കോച്ചുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 215 സ്റ്റേഷനുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് എറണാകുളം, ഷൊര്‍ണൂര്‍, പാലക്കാട് സ്റ്റേഷനുകളാണ് പട്ടികയിലുളളത്.

കോവിഡ് കെയര്‍ സെന്ററുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്. റെയില്‍വേ ഡോക്ടര്‍മാരുളള സ്റ്റേഷനുകള്‍ക്കാണു മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഗുരുതരമല്ലാത്ത രോഗികളെയായിരിക്കും സ്റ്റേഷനില്‍ നിര്‍ത്തിയിടുന്ന കോച്ചുകളിലേക്കു മാറ്റുക.സ്റ്റേഷനുകളില്‍ നിന്നു രോഗികളെ ആവശ്യമെങ്കില്‍ അടുത്തുളള ആശുപത്രിയിലേക്കു മാറ്റും. രോഗമുളളവരെയും രോഗം സംശയിക്കുന്നവരെയും വെവ്വേറെ കോച്ചുകളില്‍ വേണം പാര്‍പ്പിക്കാനെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കോച്ചുകളിലേക്ക് ആവശ്യമായ ഭക്ഷണവും ഓക്‌സിജനും കിടക്ക വിരികളും റെയില്‍വേ നല്‍കും. റെയില്‍വേ ഡോക്ടര്‍മാരില്ലാത്ത സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വിദഗ്ധരെ വിട്ടു നല്‍കിയാല്‍ മാത്രമേ കെയര്‍ സെന്റര്‍ ആരംഭിക്കൂ. എറണാകുളം ജംക്ഷന്‍ സ്റ്റേഷനില്‍ 3-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ഐസലേഷന്‍ കോച്ചുകളുളള ട്രെയിന്‍ തല്‍ക്കാലം നിര്‍ത്തിയിരിക്കുന്നത്. 24 കോച്ചുകളുള്ള ട്രെയിനാണിത്. സ്ലീപ്പര്‍, ജനറല്‍ കോച്ചുകളാണു ഐസലേഷന്‍ കോച്ചുകളാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (5 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (21 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (44 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (50 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends