അന്യസംസ്ഥാനത്ത് കുടുങ്ങിയ മലയാളികൾക്ക് തിരിച്ചെത്താം ..

ലോക് ഡൌൺ കാരണം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് പാസ് വിതരണം വീണ്ടും തുടങ്ങി. നാട്ടിലേക്ക് മടങ്ങാനിരുന്നവര്‍ക്ക് പാസ് നിര്‍ത്തിവെച്ചിരുന്നു . ഇപ്പോൾ പാസ് വീണ്ടും കൊടുത്ത് തുടങ്ങി എങ്കിലും റെഡ് സോണിൽ നിന്നുവരുന്നവർക്ക് പാസ് അനുവദിക്കില്ല എന്നതാണ് പുതിയ തീരുമാനം
കേരളം നല്‍കുന്ന പാസില്ലാത്തവരെ അതിര്‍ത്തികടത്തി കൊണ്ടുവരാനാകില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളുടെ പാസ് മാത്രം കൊണ്ട് കാര്യമില്ല. ഇതിലെ പ്രായോഗികപ്രശ്നങ്ങള്‍ മുഖ്യമന്ത്രിതന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികൾ ഇന്നും അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണ് . കേരളം പാസ് അനുവദിക്കുന്നത് താൽക്കാലികമായി നിര്‍ത്തിയെങ്കിലും പ്രതീക്ഷയോടെയാണ് അതിര്‍ത്തികടക്കാന്‍ മലയാളികളെത്തിയത്.
മഞ്ചേശ്വരം തലപ്പാടി ചെക്ക്പോസ്റ്റില്‍ രാവിലെ ഇരുപത്തിയഞ്ചോളംപേര്‍ എത്തി. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇവരുടെ പക്കല്‍ കര്‍ണാടക സര്‍ക്കാരിന്‍റെ പാസും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ട്. പാസിനായി അപേക്ഷ നല്‍കിയെങ്കിലും കേരളം അനുവദിക്കാത്തതിനാൽ ഇവർക്ക് അതിർത്തി കടക്കാനായില്ല .. മുത്തങ്ങയില്‍ എത്തിയ 50 പേര്‍ക്ക് താല്‍ക്കാലിക പാസ് നല്‍കിയേക്കും എന്നാണു റിപ്പോർട്ടുകൾ
https://www.facebook.com/Malayalivartha



























