കര്‍ണാടകയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ തിരിച്ചെത്തി

കര്‍ണാടകയിലെ ബെളഗാവിയില്‍ കുടുങ്ങിയ ആലപ്പുഴ നിന്നുള്ള ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ തിരികെ നാട്ടിലെത്തി. 11 പേരാണ് വാടകവീട്ടില്‍ കുടുങ്ങിയത്. ദേവികുളങ്ങര പഞ്ചായത്ത് മുന്‍ അംഗം ജയരാജിന്റെ മകളായ പ്രിയദര്‍ശിനിയും ഉള്‍പ്പെട്ടിരുന്നു. പ്രിയദര്‍ശിനി വിഷമാവസ്ഥ കെപിസിസി സെക്രട്ടറി കെ.പി.ശ്രീകുമാറിനെ ഫോണില്‍ അറിയിച്ചു.
പ്രിയദര്‍ശിനിയെ കൂടാതെ കൃഷ്ണപുരം സ്വദേശി ആരതി മോഹന്‍, വേലഞ്ചിറ സ്വദേശി ഭാഗ്യ, ഭരണിക്കാവ് സ്വദേശി കാശ്മീര വിനയന്‍, ഹരിപ്പാട് സ്വദേശി ജി.ജെ.ഗീതു, ആലപ്പുഴ സ്വദേശി ആര്യ, ചെന്നിത്തല സ്വദേശി ശ്യാമപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രശ്‌നം ശ്രീകുമാര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ധരിപ്പിച്ചു. കെ.സി.വേണുഗോപാല്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്ന ചുമതല ബെളഗാവി എംഎല്‍എയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്മി ഹെബാല്‍ക്കറെ ഏല്‍പിച്ചു. എംഎല്‍എ വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിച്ചു. യാത്രാനുമതി എസ്പി നിഷേധിച്ചതോടെ ഐജിയെ കണ്ട് അനുമതി നേടി. വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി വാഹനവും ഏര്‍പ്പാടാക്കി.ഇന്നലെ അവര്‍ നാട്ടിലെത്തി.
https://www.facebook.com/Malayalivartha



























