തൊണ്ടിമുതലായ 40 കുപ്പി വിദേശമദ്യം കാണാതായി, ആലപ്പുഴയിൽ എസ്ഐ അടക്കം നാലു പൊലീസുകാർക്ക് സസ്പെൻഷൻ

കഴിഞ്ഞ ഒന്നിന് രാത്രി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിൽ സൗത്ത് പൊലീസ് പരിശോധന നടത്തി 40 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തെങ്കിലും പിന്നീട് തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ എസ്ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു . ആലപ്പുഴ സൗത്ത് എസ്ഐ കെ.ജി.രതീഷ്, പ്രബേഷനറി എസ്ഐ സുനേഖ് എം.ജയിംസ്, സിപിഒ മാരായ അബീഷ്, ദിനുലാൽ എന്നിവർക്കാണ് സസ്പെൻഷൻ.
വിലയേറിയ വിദേശമദ്യമായിരുന്നു പിടിച്ചെടുത്തത് . കൈക്കൂലി തന്നാൽ കേസെടുക്കാതെ സംഗതി ഒതുക്കാമെന്ന് പൊലീസ് പറയുകയും കൈക്കൂലി തുകയ്ക്കായി വിലപേശുകയും ചെയ്തുവെന്നു ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട് . വൻ തുക ചോദിച്ചതു നൽകാൻ പറ്റില്ലെന്ന് വീട്ടുടമ അറിയിച്ചതിനെ തുടർന്ന് കൊണ്ടുപോയ മദ്യമാണ് സ്റ്റേഷനിൽ തൊണ്ടിമുതലായി എത്താതിരുന്നത് . സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന് മേൽ ജില്ലാ പൊലീസ് മേധാവി കൂടുതൽ അന്വേഷണം നടത്തിയ ശേഷമാണ് എസ്ഐക്കെതിരെ അടക്കം നടപടി എടുത്തത്.
https://www.facebook.com/Malayalivartha



























