Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

"പ്രവാസികൾക്കും വേണ്ടിഒരു 100 കോടി രൂപചെലവഴിക്കാൻസംസ്ഥാന സർക്കാരിന് കഴിയില്ലേ മുഖ്യമന്ത്രിയോട് മുഖ്യ വി.ടി ബൽറാം

09 MAY 2020 05:16 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി സർക്കാർ എന്തുചെയ്യുന്നു എന്ന ചോദ്യം ഉന്നയിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം എംഎൽഎ. പ്രവാസികൾ സ്വന്തം നിലക്ക് ടിക്കറ്റെടുത്താണ് തിരിച്ചു വരുന്നതെങ്കിലും ക്വാറൻറീനിൽ കഴിയുന്ന 14 ദിവസം ഞങ്ങൾ ഭക്ഷണം നൽകുന്നില്ലേ എന്ന് ഭരണപക്ഷ എംഎൽഎമാർ എച്ചിക്കണക്ക് പറയുന്നു. പോരാളി ഷാജിയുടെ അഡ്മിൻ പാനലിലേക്ക് റിക്രൂട്ട്മെൻറിന് അർഹത തെളിയിച്ച അടിമ ജീവിതങ്ങളാവട്ടെ പ്രവാസികൾക്ക് നൂറ് ടിക്കറ്റല്ല കോൺഗ്രസ് പതിനായിരം ടിക്കറ്റ് എടുത്ത് നൽകാത്തതെന്തേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്!-

എംഎല്‍എ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

കോവിഡ് തുടങ്ങിയതിന് ശേഷം മാത്രം ഏതാണ്ട് 230 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വന്നുവെന്നാണ് കണക്ക്. പ്രളയകാലത്ത് കിട്ടിയ തുക ചെലവഴിക്കാത്തതടക്കം ആകെ 1517 കോടി രൂപ ദുരിതാശ്വാസ നിധിയിൽ ഇപ്പോഴും ബാക്കിയുണ്ട്. ഈ നിധിയിൽ നിന്ന് തൊഴിലാളികൾക്കും പ്രവാസികൾക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലേ- വിടി ബല്‍റാം ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍‌റെ പൂര്‍ണരൂപം

പഞ്ചാബിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള അന്തർ സംസ്ഥാനത്തൊഴിലാളികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താനായി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിൻറെ സർക്കാർ ഒന്നാം ഘട്ടമായി 35 കോടി രൂപ അനുവദിച്ചിരിക്കുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരമാണിത്. സർക്കാർ ജില്ലാ കളക്ടർമാർക്ക് തുക കൈമാറുകയും അവർ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ടിക്കറ്റെടുക്കാൻ റയിൽവേക്ക് പണം നൽകുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് വാർത്തകളിൽ കാണുന്നു.

ഇത്തരമൊരു തീരുമാനം കേരളമടക്കം എല്ലാ സംസ്ഥാന സർക്കാരുകൾക്കും സ്വീകരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തിൻ്റെ നിഷേധാത്മക സമീപനങ്ങൾ എല്ലാവർക്കുമറിയാം. എന്നാൽ അതും പറഞ്ഞ് സംസ്ഥാനങ്ങൾ കൂടി ഒഴിഞ്ഞുമാറിയാൽ ദുരിതത്തിലാവുന്നത് ആഴ്ചകളായി ഒരു വരുമാനവുമില്ലാതെ നരകിക്കുന്ന സാധാരണ തൊഴിലാളികളാണ്.

യഥാർത്ഥത്തിൽ, ഈയൊരാവശ്യം സർക്കാരുകളുടെ മുന്നിൽ ഉയർത്തിക്കൊണ്ടുവരാനാണ് തൊഴിലാളികളുടെ യാത്രാച്ചെലവ് പാർട്ടി തലത്തിൽ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെമ്പാടും കോൺഗ്രസ് മുന്നോട്ടു വന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾ സ്വന്തം നിലക്ക് ഏറ്റെടുത്ത് നടപ്പാക്കുമെങ്കിലും കോൺഗ്രസ് എന്നത് അടിസ്ഥാനപരമായി ഒരു സന്നദ്ധ സംഘടനയോ ചാരിറ്റി ഓർഗനൈസേഷനോ അല്ല, ഒരു രാഷ്ട്രീയ പാർട്ടിയാണ്. കാര്യങ്ങൾ യഥാർത്ഥത്തിൽ ചെയ്യേണ്ട ആളുകളേക്കൊണ്ട് അത് ചെയ്യിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തമാണ് പാർട്ടികൾ നിർവ്വഹിക്കേണ്ടത്. ഒരു പാർലമെൻ്ററി ജനാധിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ്, അതിന് അവരെ നിർബ്ബന്ധിതരാക്കുക എന്നതാണ് പ്രതിപക്ഷത്തിൻറെ ധർമ്മം.

ഇതറിഞ്ഞിട്ടും അറിയാത്ത മട്ടിൽ കണ്ണടച്ചിരുട്ടാക്കുകയാണ് കേരള സർക്കാരും ന്യായീകരണക്കാരും. അവർ കോൺഗ്രസിൻറെ ഇടപെടലുകളെ പരിഹസിച്ചും അധിക്ഷേപിച്ചും സർക്കാരിൻറെ വീഴ്ചകളേയും തൊഴിലാളികളോടുള്ള ക്രൂരമായ അവഗണനയേയും മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമത്തിലാണ്. കുഴലൂത്തുകാരായ ചില മാധ്യമ പ്രവർത്തകർ കോൺഗ്രസ് എങ്ങനെയായിരുന്നു സഹായധനം കളക്ടർമാർക്ക് കൈമാറേണ്ടിയിരുന്നത് എന്നതിലെ സാങ്കേതികത്വം വിശദീകരിച്ച് ക്ലാസെടുത്ത് നിഷ്ക്കു കളിക്കുന്നു. പ്രവാസികൾ സ്വന്തം നിലക്ക് ടിക്കറ്റെടുത്താണ് തിരിച്ചു വരുന്നതെങ്കിലും ക്വാറൻറീനിൽ കഴിയുന്ന 14 ദിവസം ഞങ്ങൾ ഭക്ഷണം നൽകുന്നില്ലേ എന്ന് ഭരണപക്ഷ എംഎൽഎമാർ എച്ചിക്കണക്ക് പറയുന്നു. പോരാളി ഷാജിയുടെ അഡ്മിൻ പാനലിലേക്ക് റിക്രൂട്ട്മെൻറിന് അർഹത തെളിയിച്ച അടിമ ജീവിതങ്ങളാവട്ടെ പ്രവാസികൾക്ക് നൂറ് ടിക്കറ്റല്ല കോൺഗ്രസ് പതിനായിരം ടിക്കറ്റ് എടുത്ത് നൽകാത്തതെന്തേ എന്നാണ് ചോദിക്കുന്നത്!

'അതിഥി തൊഴിലാളി' എന്ന് സർക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു അന്തർസംസ്ഥാനത്തൊഴിലാളിക്ക് മടക്കയാത്രക്കുള്ള റയിൽവേ ടിക്കറ്റ് നിരക്ക് ഏതാണ്ട് 750-800 രൂപയാണ്. ബ്രഡും പഴവും വെള്ളക്കുപ്പിയും അടക്കം പരമാവധി ഒരാൾക്ക് വേണ്ടത് 1000 രൂപ. 3 ലക്ഷം തൊഴിലാളികളാണ് പോകാൻ ആഗ്രഹിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. അവർക്ക് ആകെക്കൂടി വേണ്ടത് 3 ലക്ഷം* 1000 = 30 കോടി രൂപ. ഇത്രയും തുക സംസ്ഥാന സർക്കാരിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നെടുത്ത് ചെലവഴിക്കുന്നതിൽ എന്താണ് തടസ്സം? ഒന്നുമില്ലെങ്കിലും ഈ ദിവസം വരെ ഇവിടെ താമസിച്ച് ഇവിടത്തെ മാർക്കറ്റിൽ നിന്ന് അരിയും പഞ്ചസാരയും എണ്ണയും ഉപ്പും മുളകുമൊക്കെ വാങ്ങി അതിൻ്റെ ഭാഗമായി കോടിക്കണക്കിന് രൂപ നികുതി സംസ്ഥാന ഖജനാവിലേക്ക് വരുമാനമുണ്ടാക്കിയിരുന്നവരല്ലേ ഈ തൊഴിലാളികളൊക്കെ? ഒരു ദുരിതകാലത്ത് വെറുംകയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകുന്ന അവർക്ക് ഒരു 30 കോടിയുടെയെങ്കിലും സഹായം ചെയ്യാൻ വാക്കുകളിൽ തേനൊലിപ്പിക്കുന്ന സർക്കാരുകൾക്ക് ബാധ്യതയില്ലേ?

ഇനി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ കാര്യം. വിവിധ രാജ്യങ്ങളിൽ നിന്നായി ഈയാഴ്ച കേരളത്തിലേക്ക് ആകെ വരുന്നത് 15 വിമാനങ്ങളാണ്. ഒരു വിമാനത്തിൽ 180 ഓളം ആളുകൾ വരുന്നു. അതായത് ആകെ ഒരാഴ്ചകൊണ്ട് വരുന്നത് 2700 പ്രവാസികൾ. ഒരാൾക്ക് ടിക്കറ്റിന് 15,000 രൂപ കണക്കാക്കിയാൽ 2700 പേർക്ക് വേണ്ടിവരുന്നത് ഏതാണ്ട് 4 കോടി മാത്രം. അടുത്ത പത്താഴ്ചത്തേക്ക്, അതായത് രണ്ടര മാസത്തിനുള്ളിൽ വരുന്ന മുഴുവൻ പ്രവാസികൾക്കും ടിക്കറ്റ് സൗജന്യമായി കൊടുത്താലും ആകെ ചെലവ് 40 കോടി മാത്രം! കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് നിർണ്ണായക പിന്തുണയേകുന്ന പ്രവാസികൾക്ക് വേണ്ടി ഒരു ആവശ്യ സമയത്ത് 40 കോടി ചെലവഴിക്കാൻ സംസ്ഥാന ഗവൺമെൻ്റിന് കഴിയില്ലെങ്കിൽ പിന്നെന്തിനാണ് ഇവിടെയൊരു നോർക്ക വകുപ്പ്? എന്തിനാണ് ലോക കേരള സഭ?

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും ഇതേമട്ടിൽ ഏതാണ്ട് 30 കോടി രൂപ വേണ്ടി വന്നേക്കാം. അപ്പോഴും ആകെ 30+30+40= 100 കോടി രൂപ മതി.

കോവിഡ് തുടങ്ങിയതിന് ശേഷം മാത്രം ഏതാണ്ട് 230 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വന്നുവെന്നാണ് കണക്ക്. പ്രളയകാലത്ത് കിട്ടിയ തുക ചെലവഴിക്കാത്തതടക്കം ആകെ 1517 കോടി രൂപ ദുരിതാശ്വാസ നിധിയിൽ ഇപ്പോഴും ബാക്കിയുണ്ട്. ഈ നിധിയിൽ നിന്ന് തൊഴിലാളികൾക്കും പ്രവാസികൾക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലേ? അതിനുള്ള ഉത്തരവാദിത്തം സർക്കാരിനില്ലേ എന്നതാണ് യഥാർത്ഥ ചോദ്യം. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും സ്വന്തം നിലക്ക് ചെയ്യുന്ന പ്രവർത്തനങ്ങളെ പരിഹസിച്ചും കുറ്റപ്പെടുത്തിയും സർക്കാരിൻ്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാമെന്ന് കരുതരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (9 minutes ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (54 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (2 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (2 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (3 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (3 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (3 hours ago)

Malayali Vartha Recommends