പ്രവാസികളായ ഗര്‍ഭിണികള്‍ ജാഗ്രതാ നിർദ്ദേശം; ഇഷ്ടമുള്ള ആശുപത്രിയില്‍ പോകുന്ന സ്ഥിതി ഈ അവസരത്തില്‍ പറ്റില്ല

സംസ്ഥാനത്ത് എത്തുന്ന പ്രവാസികളില്‍ ഗര്‍ഭിണികള്‍ ജാഗ്രത നിർദ്ദേശം. ഇന്നലെ സംസ്ഥാനത്ത് എത്തിയതില്‍ 78 ഗര്‍ഭിണികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിഗണ നല്‍കി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചിട്ടുണ്ട്.
വിദേശത്ത് നിന്നായാലും ഇതര സംസ്ഥാനങ്ങലില്‍ നിന്നായാലും വരുന്ന ഗര്‍ഭിണികള്‍ കര്‍ക്കശമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ആശുപത്രിയില്‍ പോകാന്‍ ആവശ്യമുള്ളര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഇഷ്ടമുള്ള ആശുപത്രിയില്‍ പോകുന്ന സ്ഥിതി ഈ അവസരത്തില്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയവരാണ്. ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോഴിക്കോട്ടും ചികിത്സയിലാണ്. ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏഴാം തീയതി ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും പറന്ന വിമാനങ്ങളില്‍ ഉണ്ടായിരുന്നവരാണ് കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും. നിലവില്‍ സംസ്ഥാനത്ത് 505 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ മാത്രമാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ക്കും ചികിത്സ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
23930 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 23596 പേര്‍ വീടുകളിലും 334 പേര്‍ വിവിധ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 123 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 36648 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 36002 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരും അവര്‍ക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ്ണ ജാഗ്രതയോടെ തുടരണം എന്നും വ്യക്തമാക്കി. ലോകത്ത് എവിടെ കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരണം ആശയവിനിമയം നടത്തിയാണ് നാം മുന്നോട്ട് പോകുന്നത്.
വിദേശത്ത് നിന്ന് വരുന്നവരുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതും ചിലവിടാക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. നാട്ടിലെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സൗകര്യം ഒരുക്കാന്‍ ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
പ്രവാസികളെ വിമാനത്താവളത്തിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കെഎസ്‌ആര്‍ടിസി ബസില്‍ പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടര്‍ വീതം വൈദ്യ സഹായം ഉണ്ട്. ഇവയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മേല്‍നോട്ടത്തിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ 13.45 കോടി അനുവദിച്ചു.
https://www.facebook.com/Malayalivartha



























