ഞായറാഴ്ച സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്‌ഡൗണ്‍

ഞായറാഴ്ച സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്‌ഡൗണ്‍. കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ തുറക്കില്ല. വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും നിര്‍ദേശമുണ്ട്. അവശ്യ സേവനങ്ങള്‍, പാല്‍ വിതരണം,-സംഭരണം, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യ, കോവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിലേര്‍പ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
മാധ്യമങ്ങള്‍ക്കും വിവാഹ, മരണ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമല്ല. നിയന്ത്രണങ്ങള്‍ക്കു വിധേയമായി ദേവാലയങ്ങളില്‍ ആരാധന നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വിസ് കൗണ്ടര്‍ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യത്തിനും കോവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാം. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചരിക്കാന്‍ അനുവാദമുണ്ട്. മറ്റ് അത്യാവശ്യ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജില്ല ഭരണകൂടത്തിെന്റയും പൊലീസിെന്റയും പാസ് വേണം.
വാഹനങ്ങള്‍ കൂടുതലായി പുറത്തിറങ്ങാത്തതിനാല്‍ പെട്രോളിെന്റ ആവശ്യംവരാന്‍ സാധ്യതയില്ല. എന്നാലും ആവശ്യക്കാര്‍ക്ക് പെട്രോള്‍ ലഭ്യമാക്കാന്‍ പമ്ബുകളുടെ കാര്യത്തില്‍ ആകുന്ന കാര്യങ്ങള്‍ ചെയ്യാമെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha



























