കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തി

കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തി. കുവൈറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 9.26നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഗര്‍ഭിണികള്‍, രോഗികള്‍, വീസാ കാലാവധി തീര്‍ന്നവര്‍ തുടങ്ങിയവരാണ് വിമാനത്തിലുള്ളത്. നാലുകുട്ടികളും ഇവരില്‍പ്പെടുന്നു. മസ്കറ്റില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള എയര്‍ ഇന്ത്യയുടെ IX 442 വിമാനം രാത്രി 10.00നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. 48 ഗര്‍ഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 77 പേര്‍ ചികിത്സാ ആവശ്യാര്‍ത്ഥം നാട്ടിലേക്കു മടങ്ങുന്നവരുമാണ്. 22 തൊഴിലാളികളും സന്ദര്‍ശന വിസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 30 പേരുമാണ് മറ്റു യാത്രക്കാര്‍.
സന്ദര്‍ശക വിസയിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്തവരും ഗര്‍ഭിണികളും നാട്ടിലെത്തി അടിയന്തിര ചികിത്സ ലഭിക്കേണ്ടവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ഇടംനേടിയത്.
റാപ്പിഡ് ടെസ്റ്റ് നടത്താതെയാണ് ഇവര്‍ കേരളത്തിലേക്ക് എത്തുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തെര്‍മല്‍ സ്‌കാന്‍ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്. തെര്‍മല്‍ സ്‌കാന്‍ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്. യാത്രക്കാരിയുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിയാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുവൈത്ത് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനു മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.
ഒരാഴ്ചത്തെ ഷെഡ്യൂല്‍ പ്രകാരം അഞ്ച് വിമാനങ്ങളാണ് കുവൈത്തില്‍ നിന്നുള്ളത്. കുവൈത്തില്‍ നിന്നും ഹൈദരബാദിലേക്കുള്ള വിമാനം ഇന്ന് 11.30 ന് പുറപ്പെടും. നാട്ടിലേക്ക് പോകാനായി എംബസിയില്‍ പതിനെണ്ണായിരം മലയാളികള്‍ അടക്കം നാല്‍പ്പത്തിനാലായിരം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി കോഴിക്കോട്ടേക്ക് 13 നാണു കേരളത്തിലേക്കുള്ള അടുത്ത വിമാനം. കുവൈത്തില്‍ ഞായറാഴ്ച മുതല്‍ സമ്ബൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് കുവൈത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha



























