ഇന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇങ്ങനെ; തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍: യാത്രയ്ക്കുള്ള അനുമതിയുള്ളവര്‍

ഇന്ന് (ഞായറാഴ്ച) ലോക്ക്ഡൗണ്‍ പൂര്‍ണമായി പാലിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ അത് എങ്ങനെയാണ് പാലിക്കേണ്ടത് എന്നതു സംബന്ധിച്ച് ഇതുവരെയും വ്യക്തത ആര്‍ക്കും ഇല്ല ഏന്നുള്ളതാണ. അതുകൊണ്ട് ഇതുസംബന്ധിച്ച് ഒരു ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍ അത് ഇങ്ങനെയാണ്.
അവശ്യസാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഹോട്ടലുകളില്‍ ടേക്ക് എവേ കൗണ്ടറുകള്‍.
ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് ഞായറാഴ്ച സഞ്ചാരത്തിനുള്ള അനുമതിയുള്ളത്. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാല്‍ അവര്‍ ജില്ലാ ഭരണകൂടത്തില്‍നിന്നോ പോലീസില്‍നിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാന്‍.
പാസില്ലാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് വരുന്നവരെയും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരോടും ഒരേ സമീപനമാണ് സംസ്ഥാനത്തിനെന്നും ഏറ്റവും പ്രാധാന്യം സുരക്ഷയ്ക്കാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗവ്യാപനം ഇല്ലാതിരിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നത്. പാസില്ലാതെ പലരും വരാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിര്‍ത്തിയിലെത്തി ഇങ്ങോട്ട് കടക്കാനാവാതെ വിഷമിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് താത്കാലികമായി പരിഹരിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ അത് തുടരാനാവില്ലെന്നും ഔദ്യോഗിക സംവിധാനത്തിലൂടെ ലഭിക്കുന്ന പാസുമായി വന്നാലേ അതിര്‍ത്തി കടക്കാനാവൂ എന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി. ഇങ്ങനെ ചെയ്തില്ലെങ്കില്‍ രോഗം തടയാന്‍ സമൂഹം ചെയ്യുന്ന ത്യാഗം നിഷ്ഫലമാകുമെന്നാണ് മുന്നറിയിപ്പ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ചില ക്രമീകരണങ്ങള്‍ക്ക് വിധേയരാകണം. മുന്‍ഗണനാ ക്രമത്തില്‍ പെട്ടവരും വാഹനം ഉള്ളവരുമാണ് ഇപ്പോള്‍ വരുന്നത്. അതേസമയം വിദൂര സ്ഥലങ്ങളില്‍ അകപ്പെട്ടവരെ ട്രെയിനില്‍ കൊണ്ടുവരാന്‍ പരിശ്രമം തുടരുമെന്ന് പിണറായി ഉറപ്പ് നല്‍കി. ആദ്യ ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെടുമെന്നും പുറപ്പെടുന്ന തീയതി ഉടന്‍ അറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ ആലോചിക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റ് മാര്‍ഗമില്ലാതെ പെട്ടുപോകുന്നവരെ ഇങ്ങോട്ടെത്തിക്കല്‍ എങ്ങിനെയെന്ന് ആലോചിച്ച് നടപടി പിന്നീട് സ്വീകരിക്കും. അത് എല്ലാവരെയും ഇങ്ങോട്ടെത്തിക്കാനുള്ള സമീപനത്തിന്റെ ഭാഗമാണ്. ഇതിനാലാണ് ഇക്കാര്യത്തില്‍ കൃത്യമായ ക്രമം നിശ്ചയിച്ചത്.
https://www.facebook.com/Malayalivartha



























