'ഇതെന്റെ ഏരിയയാണ്. അതില്‍ ഞാന്‍ പരമാധികാരം ഉറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്' ഇന്ത്യയുടെ സ്വന്തം ജയിംസ് ബോണ്ട് കളത്തിലിറങ്ങി; പാക്ക് അധിനിവേശകശ്മീര്‍ പിടിക്കാന്‍ പുതിയ തന്ത്രം;

''അജിത് ഡോവല്‍''. എതിരാളികള്‍ ചിന്തിച്ചു നിര്‍ത്തുന്നിടത്ത് ചിന്തിച്ചു തുടങ്ങുന്ന, ഇന്ത്യയുടെ ജയിംസ് ബോണ്ട്. , ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധ വിദഗ്ധരിലൊരില്‍ മികച്ചവന്‍. പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ സൈനികനീക്കത്തിന്റെ അന്തിമവാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കടിഞ്ഞാണ്‍ സൈന്യത്തിന്റേതുമെങ്കിലും എല്ലാം നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രം സാക്ഷാല്‍ അജിത്ത് ഡോവലിന്റേതാണ്. ഈ സാഹചര്യത്തിലാണ്. പാക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കാനുള്ള നിര്‍ണായക നീക്കത്തിന് പിന്നില്‍ ഭാരതത്തിന്റെ ജയിംസ് ബോണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ലെന്നാണ് പുറത്തുവരുന്നത്. കാലാസ്ഥാ പ്രവചനത്തില്‍ പാക് അധീന കാശ്മീരിലെ പ്രദേശങ്ങളെ കൂടി പേരെടുത്ത് പറയാന്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് തീരുമാനിച്ചത് അടുത്തിടെയാണ്. പാകിസ്ഥാന്‍ കൈയടക്കി വച്ചിരിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഈ നീക്കത്തിലൂടെ ഇന്ത്യ. ഇതിനോടനുബന്ധിച്ച്, പാക് അധീന കാശ്മീരിലെ പ്രദേശങ്ങളില്‍ നിന്നുമുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ കൂടി വാര്‍ത്തകളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍, കേന്ദ്രത്തിന് കീഴിലുള്ള ടെലിവിഷന്‍ ചാനലായ 'ദൂരദര്‍ശനോട്' നിര്‍ദേശിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി ഇന്ത്യ ഈ ശക്തമായ നിലപാടെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പുതന്നെ ഇക്കാര്യം സംബന്ധിച്ച് ഡെപ്യൂട്ടി എന്‍.എസ്.എ ആയ രജീന്ദര്‍ ഖന്ന, വിദേശ. ആഭ്യന്തര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പ്രപ്പോസല്‍ കൈമാറിയിരുന്നു.'ഇതെന്റെ ഏരിയയാണ്. അതില്‍ ഞാന്‍ പരമാധികാരം ഉറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്' എന്നതാണ് പാകിസ്ഥാനെ ലക്ഷ്യംവച്ച് രാജ്യം പുറത്തുവിടുന്ന പ്രധാന സന്ദേശമെന്ന് അജിത് ഡോവല്‍ വ്യക്തമാക്കിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു,
പ്രദേശങ്ങളുടെ പദവിയെ സംബന്ധിച്ച് ഇന്ത്യ തീരുമാനം കൈക്കൊള്ളുന്നത് നിയമവിരുദ്ധമാണെന്നും ഇന്ത്യയുടെ നീക്കം ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്.പാക് അധീന കാശ്മീരിലെ പ്രദേശങ്ങളില്‍ കൂടി ഇന്ത്യ കാലാവസ്ഥാ നിരീക്ഷണം നടത്തുന്നതിനെതിരെ എതിര്‍പ്പുമായി പാകിസ്ഥാന്‍. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ മാപ്പുകള്‍ നിര്‍മിച്ചത് വസ്തുതകള്‍ക്ക് വിരുദ്ധമായാണെന്നും പാകിസ്ഥാന്‍ ഫോറിന്‍ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ ആരോപിക്കുന്നു. പ്രദേശങ്ങളുടെ പദവിയെ സംബന്ധിച്ച് ഇന്ത്യ തീരുമാനം കൈക്കൊള്ളുന്നത് നിയമവിരുദ്ധമാണെന്നും ഇന്ത്യയുടെ നീക്കം ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha



























