സംസ്ഥാന അതിര്‍ത്തിയില്‍ മലയാളികളെ തടയുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു... ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന അതിര്‍ത്തിയില്‍ മലയാളികളെ തടയുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതി ഞായറാഴ്ച പരിഗണിക്കും. ജസ്റ്റീസുമാരായ ഷാജി പി. ചാലി, എം.ആര്‍ അനിത എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്ക്‌പോസ്റ്റുകളില്‍ പാസ് കിട്ടാതെ മലയാളികള്‍ കുടുങ്ങിയ പശ്ചാസ്ഥലത്തിലാണ് കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെടുന്നത്.
നേരത്തെയും ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും കോടതി ഇത്തരം ഇടപെടലുകള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























