ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായി ആദ്യ യാത്രാകപ്പല്‍ കൊച്ചി തീരത്തെത്തി... 121 യാത്രക്കാരുമായി പുറപ്പെട്ട എം.വി അറേബ്യന്‍ സീ എന്ന കപ്പലാണ് ഇന്ന് രാവിലെ കൊച്ചി തുറമുഖത്തെത്തി, മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാകും യാത്രക്കാരെ പുറത്തെത്തിക്കുക

ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായി ആദ്യ യാത്രാകപ്പല്‍ കൊച്ചി തീരത്തെത്തി . 121 യാത്രക്കാരുമായി പുറപ്പെട്ട എം.വി അറേബ്യന്‍ സീ എന്ന കപ്പലാണ് ഞായറാഴ്ച രാവിലെ ഏഴേകാലോടെ കൊച്ചി തുറമുഖത്തെത്തിയത് . ഇന്നലെ വൈകിട്ടാണ് ദ്വീപില്‍ നിന്നും കപ്പല്‍ കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്. സര്‍ക്കാര്‍ ജോലിക്കാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് യാത്രക്കാരില്‍ അധികവും .
250 പേര്‍ക്ക് കയറാവുന്ന കപ്പലില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 121 യാത്രക്കാരുമായാണ് കപ്പല്‍ തിരിച്ചത് . മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാകും യാത്രക്കാരെ പുറത്തെത്തിക്കുക .
https://www.facebook.com/Malayalivartha



























