ലോക് ഡൗണിനെ തുര്‍ന്ന് മാറ്റി വച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍

ലോക് ഡൗണിനെ തുര്‍ന്ന് മാറ്റി വച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. ജൂണ്‍ ആദ്യവാരത്തോടെ പരീക്ഷകള്‍ തീരും. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക എന്നും പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കി . ആറാം സെമസ്റ്റര്‍ സിബിസിഎസ് (റഗുലര്‍, പ്രൈവറ്റ്), സിബിസിഎസ്എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ 27നും അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (പ്രൈവറ്റ്) പരീക്ഷകള്‍ ജൂണ്‍ നാലിനും ആരംഭിക്കുന്നതാണ് .
നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് തുടങ്ങും . ആറാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ 26, 28, 30, ജൂണ്‍ ഒന്ന് തീയതികളില്‍ നടത്തും . നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 27, 29, ജൂണ്‍ രണ്ട്, നാല് തീയതികളിലുമായി നടക്കും .അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് പരീക്ഷകള്‍ ജൂണ്‍ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലുമായി നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യുജി മൂല്യനിര്‍ണയ ക്യാംപുകള്‍ ഹോം വാല്യുവേഷന്‍ രീതിയില്‍ ജൂണ്‍ എട്ടിന് ആരംഭിക്കും.
"
https://www.facebook.com/Malayalivartha



























