മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി കൊച്ചി തീരത്തെത്തിയ ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാർ! ഇതരസംസ്ഥാനക്കാരും കൊച്ചിയില്‍ ക്വാറന്റൈനില്‍

മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി കൊച്ചി തീരത്തെത്തിയ ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരും.
കപ്പിലിലെ 698 യാത്രക്കാരില്‍ 440 പേര് മലയാളികളാണ്. മലയാളികളെ അതത് ജില്ലകളിലാകും ക്വാറന്റൈനില്‍ പാര്‍പ്പിക്കുക. ഇതരസംസ്ഥാനക്കാരെ കൊച്ചിയില്‍ തന്നെ ക്വാറന്റൈനിലാക്കും. ഇതര സംസ്ഥാനക്കാര്‍ അടക്കം 280 പേരെയാണ് കൊച്ചിയില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നത്.
ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. 12 മണിക്കൂറിനകം യാത്രക്കാരെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റും.
പ്രത്യേക വാഹനത്തിലാണ് ഇവരെ ക്വാറന്റൈന് കേന്ദ്രത്തില്‍ എത്തിക്കുക.
അതേസമയം മസ്കറ്റ്, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ശനിയാഴ്ച രാത്രി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയവരില്‍ ആലപ്പുഴ ജില്ലക്കാരായ 14 പേരും. ഇവരെ ചേര്‍ത്തല ശ്രീ ബാലാജിയില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. പത്ത് പുരുഷന്മാരും നാലു സ്ത്രീകളും ഇതിലുള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവരെ കെ.എസ്.ആര്.ടി.സി ബസില്‍ ചേര്‍ത്തല എത്തിച്ചത്.
പ്രവാസികളില്‍, സര്‍ക്കാര്‍ ഹോം ക്വാറന്റൈന് അനുവദിച്ച വിഭാഗത്തില്‍ പെട്ടവരെ വീടുകളില്‍ നിരീക്ഷണത്തിനായി പോകാന്‍ അനുവദിച്ചു. മറ്റുള്ളവരെയാണ് കോവിഡ് കെയര്‍ സെന്ററായ ശ്രീ ബാലാജിയില്‍ പ്രവേശിപ്പിച്ചത്. മാലദ്വീപില്‍ നിന്ന് ഇന്നു കൊച്ചിയിലെത്തിയ കപ്പലില്‍ ജില്ലയില്‍ നിന്നുള്ള 48 ഓളം പേര് ഉണ്ടെന്നാണ് അറിയിപ്പ്. ഇവരെയും ചേര്‍ത്തല താലൂക്കിലെ കോവി ഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കും.
https://www.facebook.com/Malayalivartha



























