അച്ഛനും മകളും കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയെ, അടൂരിൽ യുവതിയ്ക്ക് സംഭവിച്ചത്... നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തുണിയെടുക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ വീട്ടമ്മ കാല്‍ വഴുതി വീണു ചോര വാര്‍ന്നു മരിച്ചു. ഇക്കഴിഞ്ഞ എട്ടാം തീയതി രാത്രി ഏഴു മണിയോടെയാണ് ദാരുണ സംഭവം.
പന്നിവിഴ കരിമ്ബന്നൂര്‍ ബഥേല്‍ ഹൗസില്‍ റജിയുടെ ഭാര്യ.വിന്‍സി (40) ആണ് മരിച്ചത്. വിന്‍സിയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് കനത്ത മഴ പെയ്തതോടെ മകള്‍ കിടന്നുറങ്ങി. ഈ സമയം ടെറസിലുണ്ടായിരുന്ന തുണി എടുക്കാന്‍ കയറിയതാണ് വിന്‍സി.
കാല്‍ വഴുതി ഷേഡില്‍ തലയിടിച്ച് നിലത്ത് വീഴുകയായിരുന്നു. തുണി ഒക്കെ ഷേഡില്‍ കുരുങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു. വൈകിട്ട് ആറു മണിയോടെ ഉറക്കമുണര്‍ന്ന മകള്‍ അമ്മയെ വിളിച്ചെങ്കിലും കണ്ടില്ല. തുടര്‍ന്ന് കുട്ടി കുളി ഒക്കെ കഴിഞ്ഞു വന്നു. അയല്‍ വീട്ടില്‍ എവിടെയെങ്കിലും പോയതാകുമെന്ന് കരുതി അവിടേക്ക് വിളിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്.
ഭയന്നു പോയ മകള്‍ അച്ഛനെ വിളിച്ചു വരുത്തി പരിസരത്ത് നടത്തിയ തെരച്ചിലില്‍ ചോര വാര്‍ന്ന നിലയില്‍ വിന്‍സിയെ കണ്ടെത്തി. അപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. നേരത്തേ തന്നെ വീണ വിന്‍സി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന് ചോര വാര്‍ന്ന് മരിച്ചതാകാം എന്നാണ് നിഗമനം.
https://www.facebook.com/Malayalivartha



























