ഇടുക്കി ദേവികുളത്ത് കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നാലംഗ കുടുംബത്തെ പഞ്ചായത്തിന്‍റെ നിരീക്ഷണ ക്യാമ്ബില്‍ നിന്നും ഇറക്കി വിട്ടു... നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കാത്തതിനാല്‍ ഇവരെ വീട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല; എംഎല്‍എയും ആരോഗ്യവകുപ്പും ഇടപെട്ട് വീണ്ടും ക്യാമ്ബിലേക്ക് തന്നെ മാറ്റി

ഇടുക്കി ദേവികുളത്ത് കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നാലംഗ കുടുംബത്തെ പഞ്ചായത്തിന്‍റെ നിരീക്ഷണ ക്യാമ്ബില്‍ നിന്നും ഇറക്കി വിട്ടു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കാത്തതിനാല്‍ ഇവരെ വീട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല .
തുടര്‍ന്ന് പെരുവഴിയിലായ ഇവരെ എംഎല്‍എയും ആരോഗ്യവകുപ്പും ഇടപെട്ട് വീണ്ടും ക്യാമ്ബിലേക്ക് തന്നെ മാറ്റി. കഴിഞ്ഞ ദിവസമാണ് ദേവികുളം ഗൂഡാര്‍വിള സ്വദേശിയായ സിദ്ധാര്‍ത്ഥ് തിരുപ്പൂരില്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത് .
നോര്‍ക്ക വഴി വന്ന സിദ്ധാര്‍ത്ഥ് നിരീക്ഷണ ക്യാമ്ബില്‍ പ്രവേശിക്കാതെ നേരെ വീട്ടിലെത്തി. ഇതോടെ നാട്ടുകാര്‍ യുവാവിനെതിരെ പരാതിയുമായി ആരോഗ്യവകുപ്പിനെ സമീപിച്ചു. പിന്നാലെ സിദ്ധാര്‍ത്ഥിനെയും കുടുംബത്തെയും പഞ്ചായത്തിന്‍റെ നിരീക്ഷണ ക്യാമ്ബിലേക്ക് മാറ്റി. എന്നാല്‍ രോഗലക്ഷണങ്ങളില്ലെന്ന് അറിയിച്ച് സിദ്ധാര്‍ത്ഥിനെയും കുടുംബത്തെയും വൈകാതെ തന്നെ ക്യാമ്ബില്‍ നിന്ന് ആംബുലന്‍സില്‍ വീട്ടിലേക്ക് മടക്കിവിടുകയായിരുന്നു .
എന്നാല്‍, എസ്റ്റേറ്റ് കവാടത്തില്‍ വെച്ച് കുടുംബത്തെ നാട്ടുകാരുടെ നേത്രത്വത്തില്‍ തടഞ്ഞു. ഇതോടെ ഇവരെ സ്ഥലത്തിറക്കി ആംബുലന്‍സ് മടങ്ങി. തുടര്‍ന്ന് ആറ് മണിക്കൂറോളം കുടുംബം പെരുവഴിയിലിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും എത്തി ഇവരെ ഗൂഡാര്‍വിള എസ്റ്റേറ്റിന്‍റെ ക്വാര്‍ട്ടേഴ്സില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു .
https://www.facebook.com/Malayalivartha



























