ലക്ഷദ്വീപില്‍ നിന്നും യാത്രക്കാരുമായി പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്തെത്തി! വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 121 യാത്രക്കാരാണ് കപ്പലിലുള്ളത്

ലക്ഷദ്വീപില്‍ നിന്നും യാത്രക്കാരുമായി പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്തെത്തി. വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 121 യാത്രക്കാരാണ് കപ്പലിലുള്ളത്.
121 യാത്രക്കാര്‍ ഐലന്റ് വാര്‍ഫില്‍ ഇറങ്ങി. അതേസമയം, മാലിദ്വീപില്‍ നിന്നും 698 യാത്രക്കാരുമായി തിരിച്ച ഐ.എന്‍.എസ് ജലാശ്വ രാവിലെ കൊച്ചി തീരത്തെത്തിയിരുന്നു.
440 മലയാളികളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. 698 യാത്രക്കാരില്‍ 595 പുരുഷന്മാരും 109 സ്ത്രീകളുമാണുള്ളത്.
വളരെയധികം നിയന്ത്രണങ്ങളോട് കൂടിയാണ് യാത്രക്കാരെ തിരിച്ചെത്തിച്ചത്. 20 സംസ്ഥാനങ്ങളിലുള്ള ആളുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha



























