തീയില്‍ കുരുത്തതാണ് ഇന്ത്യ അത് ചൈനയെന്ന വെയിലത്ത് വാടില്ല; പാക്കിസ്ഥാന് കുടപിടിക്കുന്ന, ലോകത്തിന് മുന്നില്‍ വൈറസ് എന്ന വിപത്തിനെ തുറന്ന് വിട്ട ചൈനയുടെ അന്ത്യമടുത്തു

തീയില്‍ കുരുത്തതാണ് ഇന്ത്യ അത് ചൈനയെന്ന വെയിലത്ത് വാടില്ല. പാക്കിസ്ഥാന് കുടപിടിക്കുന്ന, ലോകത്തിന് മുന്നില്‍ വൈറസ് എന്ന വിപത്തിനെ തുറന്ന് വിട്ട ചൈനയുടെ അന്ത്യമടുത്തു. ഏഷ്യയുടെ നേതൃത്വത്തില്‍ സ്വയം പ്രതിഷ്ഠിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. സാമ്പത്തികമായി പലപടി മുന്നില്‍ നിന്ന ചൈന, ആ ശക്തിയുപയോഗിച്ച് അയല്‍രാജ്യങ്ങളെ സ്വന്തം വരുതിയിലാക്കിയത് പഴയ കഥ. ഇപ്പോള്‍ തരിപ്പണമാണ് അവിടം. ചുമാറിലും ഡോക്ലാമിലും അവര്‍ കടന്നുകയറി ആശങ്ക സൃഷ്ടിച്ചത് ഒന്നല്ല പലവട്ടം. ഇപ്പോഴിതാ വീണ്ടും ഇനിയും ചൈനീസ് തലകള്‍ വീഴുമെന്ന് വീണ്ടും ഉറപ്പായി.
അതിര്‍ത്തിയില്‍ ചൈനയുടെ ഒളിപ്പോര്‍ തുടങ്ങി. അപ്പോള്‍ പിന്നെ ചുട്ടെരിക്കാന്‍ ഇന്ത്യ ഇറങ്ങിയേ മതിയാകൂ. ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍. സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം എന്നീ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ പാക് സ്‌പോണ്‍സേര്‍ഡ് ചൈനീസ് നീക്കവും ചൈനീസ് സ്‌പോര്‍ണ്‌സേര്‍ഡ് പാക് നീക്കവും വ്യക്തമാണ്. കൊറോണയുടെ പേരില്‍ മുഖം നഷ്ടപ്പെട്ട് നാണംകെട്ട് നില്‍ക്കുന്ന ചൈനയുടെ അടുത്ത നെറികേട്. വടക്കന്‍ സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നതായും സംഘട്ടനമുണ്ടായതായും റിപ്പോര്‍ട്ട്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആദ്യമായിട്ടല്ല സൈനികര്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ഡോക്ലാമിലും മറ്റുമായി സൈനികര്‍ തമ്മില്‍ കല്ലേര്‍ നടത്തുകയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്ത സ്ഥിതിയുണ്ടായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം ചൈനയുമായുള്ള സൗഹാര്‍ദപരമായ സഹവര്‍ത്തിത്വത്തിന് പലതലത്തിലും ശ്രമിച്ചിരുന്നു. പക്ഷേ, ഓരോതവണയും ശ്രമം പാഴായി. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയ 2014-ല്‍ മോദി ഷിയെ സ്വന്തം നാടായ ഗുജറാത്തില്‍ സത്കരിക്കുമ്പോള്‍. ലഡാക്കിലെ ചുമാറില്‍ ചൈനീസ് പട്ടാളം കടന്നുകയറുകയായിരുന്നു. വൈകാതെ ഷി ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ പണിതുടങ്ങി. മോദിയാകട്ടെ, യു.എസുമായി അടുത്ത് പുതിയ ഇന്തോ-പസഫിക് 'സംയുക്ത കാഴ്ചപ്പാടുണ്ടാക്കി. അവിശ്വാസത്തിന്റെ നിഴല്‍ വീണുകിടക്കുന്ന ബന്ധത്തെ മെച്ചപ്പെടുത്താന്‍ കണ്ടെത്തിയ വഴിയാണ് വുഹാനിലെ 'അനൗപചാരിക ഉച്ചകോടി.
ഇരുരാജ്യത്തിന്റെയും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക, പ്രകോപനമുണ്ടാക്കുന്ന നടപടികളുണ്ടാവില്ലെന്ന് ഉറപ്പാക്കുക എന്നീ കാര്യങ്ങളില്‍ ധാരണയുണ്ടാക്കി എന്നതാണ് ചര്‍ച്ചയുടെ ഫലമായി പുറത്തുവന്ന കാര്യങ്ങളിലൊന്ന്.
2015-ലെ മോദിയുടെ ചൈനാസന്ദര്‍ശനവേളയിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയിരുന്നു. രണ്ടുരാജ്യങ്ങളുടെയും സൈനിക ആസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം, അവതമ്മില്‍ ഹോട്ട്ലൈന്‍ ബന്ധം സ്ഥാപിക്കല്‍, അതിര്‍ത്തിയിലെ കമാന്‍ഡര്‍മാര്‍ തമ്മിലുള്ള സംഭാഷണം വിപുലപ്പെടുത്തല്‍, അതിര്‍ത്തിസേനകള്‍ തമ്മില്‍ കൂടിക്കാണാന്‍ സ്ഥലം നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഹോട്ട്ലൈന്‍ ബന്ധമുള്‍പ്പെടെ പലകാര്യങ്ങളും ഇപ്പോഴും നടപ്പായിട്ടില്ല.
https://www.facebook.com/Malayalivartha



























