ഏഴു പേർക്ക് കൂടി രോഗം ; സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്.; വയനാട് ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്. വയനാട് ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടുപേരുടെയും പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്ത് നിന്ന് കേരളത്തില്‍ എത്തിയവരാണ്. ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോഴിക്കോട്ടും ചികിത്സയിലാണ്. ഏഴാം തീയതി ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും പറന്ന വിമാനങ്ങളില്‍ ഉണ്ടായിരുന്നവരാണ് കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും.
അതേസമയം രാജ്യത്ത് ആശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്, മുന്‍ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. വ്യാഴാഴ്ച 3355 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 3340 ഉം ശനിയാഴ്ച 3083 ഉം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ദിവസങ്ങള്‍ക്കൊക്കെ മുന്‍പ് 3530 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍. മാര്‍ച്ച് ആദ്യവാരത്തില്‍ കോവിഡ് വ്യാപിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് തുടര്‍ച്ചയായി മൂന്ന് ദിവസം രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നത്. ഗ്രാഫിലെ ചെറിയ താഴ്ച ഒഴിച്ചുനിര്‍ത്തിയാല്‍ ഇതില്‍ കാര്യമായ ഒന്നുമില്ലെങ്കിലും നേരിയ പ്രതീക്ഷകള്‍ക്ക് ഇടം നല്‍കുന്നുമുണ്ട്. അതേസമയം രാജ്യത്ത് മൊത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 62939 ആയി. 19358 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2109പേര്‍ മരണപ്പെട്ടു.
https://www.facebook.com/Malayalivartha



























