ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. നാളെയും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. നിലവിൽ 2-1ന് മുന്നിലാണ് ഇന്ത്യ. അതേസമയം നാളെ ജയിച്ച് പരമ്പരയിൽ ഒപ്പം എത്തുകയാണ് വിൻഡീസ് ലക്ഷ്യമിടുന്നത്.
റൺവേട്ടയ്ക്ക് കടിഞ്ഞാണിടാൻ ഇന്ത്യൻ ബൗളർമാർ ബുദ്ധിമുട്ടുകയാണ്. രണ്ടാം മത്സരത്തിൽ 249 റൺസെന്ന വമ്പൻ ലക്ഷ്യം ഉയർത്തിയിട്ടും ഇന്ത്യ പരാജയപ്പെടുകയാണുണ്ടായത്. മൂന്നാം ട്വന്റി 20യിൽ 223 റൺസ് ഉയർത്തിയിട്ടും ഇന്ത്യയുടെ ജയം വെറും 14 റൺസിൽ ഒതുങ്ങുകയായിരുന്നു.
അതേസമയം പരമ്പരയില്‍ വിജയക്കുതിപ്പ് തുടരണമെങ്കില്‍ ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും സ്ഥിരത പുലര്‍ത്തേണ്ടത് ഇന്ത്യന്‍ ടീമിന് നിര്‍ണായകമായേക്കും. വിന്‍ഡീസിന് ശേഷം ഇന്ത്യയുടെ അടുത്ത പരമ്പര ന്യൂസിലന്‍ഡിനെതിരായാണ്.
"
https://www.facebook.com/Malayalivartha



























