കണക്കുകൂട്ടലുകൾ കൃത്യമാക്കി അബുദാബിയില്‍ നിന്നെത്തിയ 3 പേർ ; കേരളത്തിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നെത്തിയവര്‍; അഞ്ചു വയസുകാരനും രോഗം അടുത്ത ദിവസങ്ങൾ നിർണായകം

കണക്കുകൂട്ടലുകൾ എല്ലാം കൃത്യമാകുന്നു. കേരളത്തിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നെത്തിയവര്‍. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍. തൃശ്ശൂര്‍ ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ഒരാളുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട പ്രവാസികള്‍. ഏഴാം തീയതി അബുദാബിയില്‍നിന്ന് വന്നരാണ് ഇവര്‍.
വയനാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാള്‍ തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തിയ ആളാണ്. വ്യാഴാഴ്ചയാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്. മറ്റു രണ്ടുപേര്‍ കഴിഞ്ഞ ആഴ്ച കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവറുമായി പരോക്ഷ സമ്പര്‍ക്കമുണ്ടായവരാണ്.
ഒന്ന് ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന്റെ സുഹൃത്താണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഒരാള്‍. ലോറി ഡ്രൈവര്‍ ലോഡ് ഇറക്കിയ ശേഷം ബില്‍ അടച്ച കാഷ് കൗണ്ടറിലെ കാഷ്യറുടെ ഭാര്യയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ലോറിയിലെ സഹയാത്രികന്‍റെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍, സഹയാത്രികന്റെ മകന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അതുപോലെ, കാഷ്യറുടെ ഫലവും നെഗറ്റീവ് ആയിരുന്നു.
എറണാകുളം ജില്ലയില്‍ ഇന്ന് ഒരു കോവിഡ്-19 പോസിറ്റീവ് കേസു കൂടി റിപ്പോര്‍ട്ട് ചെയ്തു. മെയ് എട്ടിന് പോസിറ്റീവ് ആയ ചെന്നൈയില്‍ നിന്നും ചികിത്സയ്ക്കായി ജില്ലയിലെത്തിയ എറണാകുളം സ്വദേശിനിയുടെ അഞ്ചു വയസ്സുള്ള മകനാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്നുപേരെയും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 135 പേരില്‍ കൂടുതല്‍ പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് സൂചന.
ഇന്നലെ രണ്ട് പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ കരിപ്പൂരിലു ഒരാള്‍ കൊച്ചിയിലും വിമാനമിറങ്ങിയവരായിരുന്നു. അടുത്തദിവസങ്ങളിലും അടുത്തിടെ എത്തിയ പ്രവാസികളില്‍ രോഗബാധ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വിദേശത്തുനിന്നെത്തുന്നവരെയും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരെയും നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിനാല്‍ ഇവരുടെ രോഗബാധ വലിയ ആശങ്കയയുര്‍ത്തുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടുപേരുടെയും പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
https://www.facebook.com/Malayalivartha



























