ഹെലോ ഉസ്മാനല്ലേ...; ട്രോളന്മാരുടെ ശ്രദ്ധയ്ക്ക് ചെന്നിത്തലയുടെ സ്വന്തം ഉസ്മാന്‍ നാട്ടിലെത്തി... കഥ ഇങ്ങനെ...

ഹെലോ ഉസ്മാനല്ലേ... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരേയൊരു ഫോൺ കോളിലൂടെ ഈ കൊറോണ കാലത്ത് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പേരാണ് ഉസ്മാന്‍. പ്രതിപക്ഷ നേതാവ് പ്രവാസി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ഫോണ്‍ കോളുകളുടെ വീഡിയോയില്‍നിന്നാണ് ഈ ട്രോളുകളുടെ തുടക്കം.
കഴിഞ്ഞദിവസങ്ങളില്‍ ഗള്‍ഫ് നാടുകളില്‍നിന്ന് വിമാനങ്ങള്‍ എത്തിതുടങ്ങിയതോടെ ട്രോളന്മാര്‍ വീണ്ടും കളത്തിലിറങ്ങി. ഉസ്മാന്‍ ട്രോളുകളുമായി വീണ്ടും ട്രോളന്മാർ സജീവമായിരുന്നു. വിമാനം പറന്നിറങ്ങുന്നതിന്റെ തത്സമയ ദൃശ്യങ്ങളില്‍ പോലും ഉസ്മാന്‍ എത്തിയോ എന്നായിരുന്നു പലരുടെയും കമന്റുകള്‍.
എന്നാൽ ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരമായി. ഒടുവിൽ സാക്ഷാല്‍ ഉസ്മാനും നാട്ടിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ ദോഹയില്‍നിന്ന് നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണ് ഒ.ഐ.സി.സി. ഗ്ലോബല്‍ വൈസ് പ്രസിഡന്റായ കെ.കെ. ഉസ്മാന്‍ നാട്ടിലെത്തിയത്.
എന്തെല്ലാമായാലുംഎന്തായാലും ട്രോളന്മാരോട് തനിക്ക് കടപ്പാടുണ്ടെന്നും ഖത്തര്‍ ഇന്‍കാസ് സ്ഥാപക പ്രസിഡന്റ് കൂടിയായ ഉസ്മാന്‍ പറയുന്നു. ഒന്നുമില്ലെങ്കിലും തന്റെ പേര് ഇത്രയും വൈറലാക്കിയതില്‍ അവരോട് കടപ്പാടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
പ്രതിപക്ഷ നേതാവ് സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങള്‍ മോശപ്പെടുത്തി ചിത്രീകരിക്കുന്നതില്‍ ശരിക്കും വിഷമമുണ്ടെന്ന് ഉസ്മാന് പ്രതികരണപറയുന്നു. ഏപ്രില്‍ മാസം തുടക്കത്തില്‍ ഒരു വ്യാഴാഴ്ചയാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ചത്. എന്നെ മാത്രമല്ല, ഒഐസിസിയുടെ മറ്റ് നേതാക്കളായ വര്‍ഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും അദ്ദേഹം വിളിച്ചിരുന്നു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ട എല്ലാസഹായവും ചെയ്തുനല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പിറ്റേദിവസം വെള്ളിയാഴ്ചയും അദ്ദേഹം വിളിച്ചിരുന്നു. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പര്‍ അദ്ദേഹം നല്‍കി. എല്ലാ സഹായവും എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ കാരണം അവിടെ 16 ഓളം പേരാണ് കുടുങ്ങികിടന്നിരുന്നത്. രമേശ് ചെന്നിത്തല വിളിച്ചുപറഞ്ഞതനുസരിച്ചാണ് ഞങ്ങള്‍ അവിടെ എത്തിയത്. എല്ലാവര്‍ക്കും ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കി എന്നും ഉസ്മാന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ ഇത്തരം സൈബര്‍ ആക്രമണങ്ങളുണ്ടായത് സ്പ്രിങ്കളര്‍ ആരോപണത്തിന് പിന്നാലെയാണെന്നും ഉസ്മാന്‍ പ്രതികരിച്ചു . പ്രതിപക്ഷ നേതാവ് രാഷ്ട്രീയഭേദമന്യേ എല്ലാവര്‍ക്കും സഹായം എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അദ്ദേഹം നിരന്തരം കാര്യങ്ങള്‍ തിരക്കാറുണ്ട്. പക്ഷേ, അതെല്ലാം മോശപ്പെടുത്തുന്നരീതിയില്‍ ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ട്. പ്രതിപക്ഷ നേതാവിന് പിന്നാലെ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം പ്രവാസലോകത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
ഖത്തറിലും ഗള്‍ഫ് രാജ്യങ്ങളിലും സജീവമായ സാമൂഹികപ്രവര്‍ത്തകനായ ഉസ്മാന്‍ ഗര്‍ഭിണിയായ മകള്‍ക്കൊപ്പമാണ് ഞായറാഴ്ചയിലെ വിമാനത്തില്‍ നാട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ കോഴിക്കോട് നാദാപുരത്തെ പാറക്കടവിലെത്തി. ഇനിയുള്ള ദിവസം സര്‍ക്കാര്‍ നിര്‍ദേശിച്ച ക്വാറന്റൈനിലാണ്. വിമാനസര്‍വീസുകളെല്ലാം പഴയപടിയായാല്‍ അപ്പോള്‍തന്നെ ഖത്തറിലേക്ക് മടങ്ങുമെന്നും 45 വര്‍ഷമായി ദോഹയില്‍ ബിസിനസ് നടത്തുന്ന ഉസ്മാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























