14 ദിവസം; മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ ക്വാറന്റീന്‍ സംബന്ധിച്ച് ഉത്തരവിറങ്ങി

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ഹോം ക്വാറന്റീനില്‍ ആയിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. സ്വന്തം താമസ സ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ശുചിമുറിയും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഹോം ക്വാറന്റീന്‍ അനുവദിക്കുകയുള്ളൂ.
ഇത്തരം സൗകര്യം ലഭ്യമല്ലാത്തവര്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റീന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സൗകര്യമോ അനുവദിക്കാവുന്നതാണ്. എല്ലാവര്‍ക്കും ആരോഗ്യപരിശോധന നടത്തും. ലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്കയയ്ക്കും.
ഹോം ക്വാറന്റീന്‍ ചട്ടങ്ങള്‍ അനുസരിക്കാമെന്നു വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്. ഇവര്‍ വീട്ടിലെ മുതിര്‍ന്ന വ്യക്തികളുമായോ മറ്റു രോഗബാധയുള്ള വ്യക്തികള്‍ എന്നിവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം ഇതു തെറ്റിക്കുന്ന വ്യക്തിയെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























