സംസ്ഥാനത്ത് വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടു കൂടിയ മഴ അടുത്ത അഞ്ചുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടു കൂടിയ മഴ അടുത്ത അഞ്ചുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു . വിവിധ ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
13-ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . 14-ന് മലപ്പുറം , കോഴിക്കോട് ജില്ലകള്‍ക്കും . ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും . 14 വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് .
ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റും അനുഭവപ്പെട്ടേയ്ക്കും .മത്സ്യത്തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha