അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.... ജനിച്ച് ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്, കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം
അട്ടപ്പാടിയില്‍ വീണ്ടും കൈക്കുഞ്ഞ് മരിച്ചു. ജനിച്ച് ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി വെള്ളകുളം ഊരിലാണ് സംഭവം. ചിത്ര - ശിവന് ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഈ വര്‍ഷം മാത്രം അട്ടപ്പാടിയില്‍ മരിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണ് ഇത്.
കേരളം ശിശുമരണ നിരക്ക് ഏഴിലേക്ക് എത്തിച്ച് അഭിമാന നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെയാണ് അട്ടപ്പാടിയില്‍ ശിശുമരണം ഉണ്ടാകുന്നത്. ഇന്ത്യയില്‍ ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 32 കുഞ്ഞുങ്ങള്‍ മരിക്കുന്നുവെന്ന കണക്കുകള്‍ നിലനില്‍ക്കെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
" all
https://www.facebook.com/Malayalivartha